Latest News

മദ്യപാനത്തിനിടെ തര്‍ക്കം; ഇടുക്കിയില്‍ യുവാവ് സുഹൃത്തിനെ കൊലപ്പെടുത്തി

മദ്യപാനത്തിനിടെ തര്‍ക്കം; ഇടുക്കിയില്‍ യുവാവ് സുഹൃത്തിനെ കൊലപ്പെടുത്തി
X

കട്ടപ്പന: ഇടുക്കി ഇരട്ടയാറില്‍ മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ സുഹൃത്തിനെ കൊലപ്പെടുത്തി യുവാവ്. ഇടുക്കി ഇരട്ടയാര്‍ വയലുങ്കല്‍ സ്വദേശി രാഹുല്‍ സണ്ണി(30)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സുഹൃത്തായ ഇരട്ടയാര്‍ ചക്കക്കാനം സ്വദേശി വള്ളോപ്പള്ളിയില്‍ സജയനെ പോലിസ് കസ്റ്റഡിയിലെടുത്തു. മദ്യപിക്കുന്നതിനിടെ സുഹൃത്തുക്കള്‍ തമ്മില്‍ തര്‍ക്കമുണ്ടാകുകയും അത് കൈയാങ്കളിയില്‍ അവസാനിക്കുകയുമായിരുന്നു.

തര്‍ക്കത്തിന് പിന്നാലെ സജയന്‍ സുഹൃത്തായ രാഹുല്‍ സണ്ണിയെ കൊലപ്പെടുത്തുകയായിരുന്നു. രാഹുലിനെ ക്രൂരമായി മര്‍ദിച്ച് അവശനാക്കിയ ശേഷം കഴുത്തില്‍ തുണി കെട്ടി മുറുക്കിയാണ് സജയന്‍ മരണം ഉറപ്പാക്കിയത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോകാന്‍ ശ്രമിച്ച സജയനെ പോലിസ് കസ്റ്റഡിയിലെടുത്തു. സ്ഥലത്ത് കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരികയാണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി.

Next Story

RELATED STORIES

Share it