Latest News

ഓണഘോഷ പരിപാടിക്കിടെ തര്‍ക്കം; ബെംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥിക്ക് കുത്തേറ്റു

കോളജിനു പുറത്തുനിന്ന് വന്നവര്‍ താമസ സ്ഥലത്തു കയറിയാണ് ആക്രമിച്ചത്

ഓണഘോഷ പരിപാടിക്കിടെ തര്‍ക്കം; ബെംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥിക്ക് കുത്തേറ്റു
X

ബെംഗളൂരു: ബെംഗളൂരുവില്‍ മലയാളി നേഴ്‌സിങ് വിദ്യാര്‍ഥിക്ക് കുത്തേറ്റു. സോളദേവനഹള്ളി ആചാര്യ കോളജിലെ ആദിത്യക്കാണ് കുത്തേറ്റത്. ഓണഘോഷ പരിപാടിക്കിടെയുണ്ടായ തര്‍ക്കമാണ് ആക്രമണത്തിലെത്തിയത്. കോളജിനു പുറത്തുള്ള സംഘം താമസ സ്ഥലത്തു കയറി ആക്രമിച്ചെന്നാണ് പരാതി. ആക്രമണത്തില്‍ ആദിത്യയുടെ സുഹൃത്ത് സാബിത്തിന് തലയ്ക്കു പരുക്കേറ്റു. ഇരുവരും ചികില്‍സയിലാണ്. സോളദേവനഹള്ളി പോലിസ് നാല് പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു.

Next Story

RELATED STORIES

Share it