Latest News

ആശ്വാസമായി ആര്‍ദ്രം: എറണാകുളം ജില്ലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെല്ലാം കുടുംബാരോഗ്യ കേന്ദ്രങ്ങളാകുന്നു

ആശ്വാസമായി ആര്‍ദ്രം: എറണാകുളം ജില്ലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെല്ലാം കുടുംബാരോഗ്യ കേന്ദ്രങ്ങളാകുന്നു
X

എറണാകുളം: സര്‍ക്കാര്‍ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ആര്‍ദ്രം ദൗത്യത്തിന്റെ ഭാഗമായി എറണാകുളം ജില്ലയിലെ മുഴുവന്‍ പ്രാഥമികാരോഗ്യകേന്ദ്രങ്ങളെയും കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റുന്നു. ആദ്യഘട്ടത്തില്‍ 14, രണ്ടാം ഘട്ടത്തില്‍ 40, മൂന്നാം ഘട്ടത്തില്‍ 23 ആരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കാനായിരുന്നു തീരുമാനം.

ഒന്നാം ഘട്ടത്തില്‍ പ്രഖ്യാപിച്ചവ വിവിധ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി പ്രവര്‍ത്തനമാരംഭിച്ചു. പ്രവര്‍ത്തനസമയം വൈകിട്ട് ആറുമണി വരെ ആക്കുന്നതിനുപുറമെ രോഗീസൗഹൃദമായ അന്തരീക്ഷമൊരുക്കുകയും കൂടുതല്‍ ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ ജീവനക്കാരെയും നിയമിക്കുകയും ചെയ്തു. സ്വകാര്യതയുള്ള പരിശോധന മുറികളും മാര്‍ഗ്ഗരേഖകള്‍ അനുസരിച്ചുള്ള ചികിത്സയും ഉറപ്പുവരുത്തുന്നതിനുമൊപ്പം തന്നെ ജീവിതശൈലി രോഗക്ലിനിക്കുകള്‍, ആസ്മ, ശ്വാസം മുട്ട് രോഗങ്ങള്‍ക്ക് ശ്വാസ് ക്ലിനിക്ക്, മാനസികാരോഗ്യപരിചരണത്തിനായി ആശ്വാസ് ക്ലിനിക്കുകള്‍ തുടങ്ങി വിവിധ സൗകര്യങ്ങള്‍ കൂടുതലായി കുടുംബാരോഗ്യകേന്ദ്രങ്ങളില്‍ സജ്ജമാക്കി.

കോടനാട്, കുട്ടമ്പുഴ, ചേരാനെല്ലൂര്‍, മഴുവന്നൂര്‍, എരൂര്‍, വാഴക്കുളം, പായിപ്ര, ചൊവ്വര, മഞ്ഞപ്ര, തിരുമാറാടി, കരുമാലൂര്‍, ഗോതുരുത്ത്, നായരമ്പലം, ചെല്ലാനം എന്നിവയാണ് ഒന്നാം ഘട്ടത്തില്‍ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കിയത്.

193.61 ലക്ഷം രൂപയാണ് ഈ കേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുവാനായി ചെലവഴിച്ചത്. ഇതിന് പുറമെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ കൂടി ഫണ്ട് ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it