കെ കെ രാഗേഷിന്റെ ഭാര്യയുടെ നിയമനം: വിസിയുടെ പുനര്‍നിയമനത്തിനുള്ള പ്രത്യുപകാരമെന്ന് കെഎസ്‌യു

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിനെ മലയാളം വിഭാഗത്തിലെ അസോസിയേറ്റ് പ്രഫസറായി നിയമിച്ചത് വൈസ് ചാന്‍സിലറായി ഡോ.ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കിയതിനുള്ള പ്രത്യുപകാരമാണെന്ന് കെഎസ്‌യു ജില്ലാ പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ് പറഞ്ഞു. ചട്ടങ്ങള്‍ മറികടന്ന് വിസിയെ പുനര്‍നിയമിച്ചത് സര്‍വകലാശാലയിലെ ഇത്തരം വഴിവിട്ട നിയമനങ്ങള്‍ക്കും അഴിമതിക്കും വേണ്ടിയാണെന്ന് വ്യക്തമാവുകയാണ്.
മതിയായ യോഗ്യതയുണ്ടായിട്ടും അര്‍ഹതപ്പെട്ടവരെ തഴഞ്ഞുള്ള കണ്ണൂര്‍ സര്‍വകലാശാലയിലെ അധ്യാപക നിയമനം പൊതുസമൂഹത്തോടുള്ള വെല്ലുവിളിയാണ്. വിസിയുടെ പുനര്‍നിയമനം തന്നെ സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തില്‍ നിലവിലെ യോഗ്യതകളും ചട്ടങ്ങളും മറികടന്നുള്ള നിയമനത്തിനെതിരേ കോടതിയെ സമീപിക്കുന്നതുള്‍പ്പടെയുള്ള നടപടികളുമായി മുന്നോട്ടുപോവുമെന്ന് പി മുഹമ്മദ് ഷമ്മാസ് പ്രസ്താവനയില്‍ പറഞ്ഞു. പ്രിയാ വര്‍ഗീസിന്റെ നിയമനത്തില്‍ പ്രതിഷേധിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ വിസിയുടെ വസതിയുടെ കവാടം ഉപരോധിച്ചു. പ്രതിഷേധിച്ച കെഎസ്‌യു പ്രവര്‍ത്തകരെ പോലിസ് ബലം പ്രയോഗിച്ച് നീക്കി. പ്രവര്‍ത്തകരും പോലിസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
RELATED STORIES
ഐഎസ്എല്ലില് വിജയം തുടര്ന്ന് ബ്ലാസ്റ്റേഴ്സ്; ലൂണ രക്ഷകന്
1 Oct 2023 5:29 PM GMTഏഷ്യന് ഗെയിംസ്; പുരുഷ ലോങ്ജംപില് ശ്രീശങ്കറിന് വെള്ളി
1 Oct 2023 2:29 PM GMTസഹകരണ തട്ടിപ്പ് ആരോപിച്ച് വി എസ് ശിവകുമാറിന്റെ വസതിയില് നിക്ഷേപകര്...
1 Oct 2023 10:09 AM GMTമെഡിക്കല് വിദ്യാര്ത്ഥിനിക്ക് നേരെ പട്ടാപകല് കയ്യേറ്റം
1 Oct 2023 4:09 AM GMTറോഡിന്റെ ശോചനീയാവസ്ഥക്കെതിരെ എസ് ഡി പി ഐ പ്രതിഷേധം
1 Oct 2023 4:02 AM GMTകനത്ത മഴ; എറണാകുളത്ത് കാര് പുഴയിലേക്ക് മറിഞ്ഞ് രണ്ട് യുവഡോക്ടര്മാര് ...
1 Oct 2023 3:56 AM GMT