നിയമന കത്ത് വിവാദം: കോര്‍പറേഷനിലെ ജീവനക്കാരുടെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്
BY NSH9 Nov 2022 1:12 PM GMT

X
NSH9 Nov 2022 1:12 PM GMT
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിലെ കരാര്‍ ജോലിയിലേക്ക് മുന്‍ഗണനാ ലിസ്റ്റ് ആവശ്യപ്പെട്ട് മേയറുടെ പേരില്‍ പുറത്തുവന്ന കത്ത് സംബന്ധിച്ച പരാതിയില്‍ കോര്‍പറേഷന്‍ ജീവനക്കാരുടെ മൊഴിയെടുത്തു. രണ്ട് ജീവനക്കാരുടെ മൊഴിയാണ് ഇന്ന് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം മേയര്‍ ആര്യാ രാജേന്ദ്രന്റെ മൊഴിയുംക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു.
ആര്യയുടെ വീട്ടിലെത്തി ക്രൈംബ്രാഞ്ചാണ് മൊഴി രേഖപ്പെടുത്തിയത്. മേയര്‍ മൊഴി നല്‍കാന്‍ വൈകിയത് വിവാദമായിരുന്നു. അതേസമയം, ക്രൈംബ്രാഞ്ച് ഉടന്‍ കേസെടുക്കാന്‍ സാധ്യതയില്ലെന്നാണ് സൂചന. കേസ് രജിസ്റ്റര്‍ ചെയ്യാതെ പ്രാഥമികാന്വേഷണമാണ് ക്രൈംബ്രാഞ്ച് ഇപ്പോള്‍ നടത്തുന്നത്. കത്തിന്റെ ഒറിജിനല്‍ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
Next Story
RELATED STORIES
ഇന്‍ഡോറില്‍ ക്ഷേത്രക്കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം; മരണം 35...
31 March 2023 6:22 AM GMTസംസ്ഥാനത്ത് നാളെ മുതല്‍ വില കൂടുന്ന വസ്തുക്കള്‍ ഇവയാണ്
31 March 2023 5:57 AM GMTവയനാട് പാക്കേജ്; 25.29 കോടിയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി
30 March 2023 2:19 PM GMTവന്ദേഭാരത് ട്രെയിന്‍: കേന്ദ്രം അടിയന്തിരമായി പുനരാലോചന നടത്തണമെന്ന്...
30 March 2023 11:25 AM GMTരാമനവമി ആഘോഷത്തിനിടെ ക്ഷേത്രത്തിനുള്ളിലെ കിണര്‍ തകര്‍ന്നുവീണ് 8 പേര്...
30 March 2023 11:18 AM GMTനിയമസഭയില്‍ ബജറ്റ് ചര്‍ച്ചയ്ക്കിടെ അശ്ലീല വീഡിയോ കണ്ട് ബിജെപി എംഎല്‍എ; ...
30 March 2023 11:08 AM GMT