Latest News

ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതിയില്‍ അപേക്ഷിക്കാം

ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതിയില്‍ അപേക്ഷിക്കാം
X

തൃശൂര്‍: മുസ് ലിം, ക്രിസ്ത്യന്‍, ജൈന്‍, സിഖ്, പാഴ്‌സി, ബുദ്ധ എന്നീ ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെടുന്ന വിധവകള്‍, വിവാഹബന്ധം വേര്‍പെടുത്തി ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ എന്നിവര്‍ക്കായുള്ള ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബര്‍ 20. വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം. ഒരു വീടിന് പരമാവധി 50,000 രൂപ നല്‍കും. തുക തിരിച്ചടക്കേണ്ടതില്ല. വീടിന്റെ പരമാവധി വിസ്തീര്‍ണം 1200 സ്‌ക്വ.ഫീറ്റ് കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. ബിപിഎല്‍ കുടുംബത്തിന് മുന്‍ഗണന നല്‍കും. അപേക്ഷകയ്‌ക്കോ അവരുടെ മക്കള്‍ക്കോ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍, പെണ്‍കുട്ടികള്‍ മാത്രമുള്ള അപേക്ഷക തുടങ്ങിയവര്‍ക്ക് മുന്‍ഗണന. സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സര്‍ക്കാരില്‍ നിന്നോ ഏജന്‍സികളില്‍ നിന്നോ സഹായം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. പ്രത്യേകം തയ്യാറാക്കിയ അപേക്ഷ ഫോറം മുഖേനയാണ് അപേക്ഷിക്കേണ്ടത്. 2022-23 സമ്പത്തിക വര്‍ഷത്തില്‍ ഭൂമിയുടെ കരം ഒടുക്കിയ രശീതിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡ് പകര്‍പ്പ്, വീട് റിപ്പയര്‍ ചെയ്യേണ്ടതിനും വിസ്തീര്‍ണം 1200 സ്‌ക്വ.ഫീ കുറവാണ് എന്ന സാക്ഷ്യപ്പെടുത്തുന്നതിനും വില്ലേജ് ഓഫീസര്‍ / തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അസിസ്റ്റന്റ് എഞ്ചിനീയര്‍/ ബന്ധപ്പെട്ട അധികാരികള്‍ നല്‍കുന്ന സാക്ഷ്യപത്രം എന്നിവ സമര്‍പ്പിക്കണം. വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ / പഞ്ചായത്ത് സെക്രട്ടറി നല്‍കുന്ന 10 വര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മ്മണത്തിനും ആനൂകൂല്യം ലഭിച്ചിട്ടില്ലെന്നു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അപേക്ഷ ഫോറം www.minortiywelfare.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. വിലാസം: ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍), ജില്ല നൂനപക്ഷക്ഷേമ സെക്ഷന്‍, ജില്ലാ കലക്ടറേറ്റ്.

Next Story

RELATED STORIES

Share it