Latest News

പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴിലുള്ള സ്‌കൂളുകളിലേക്ക് ഒന്നാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാം

പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴിലുള്ള സ്‌കൂളുകളിലേക്ക് ഒന്നാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാം
X

തിരുവനന്തപുരം; പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ഡോ.അംബേദ്ക്കര്‍ വിദ്യാനികേതന്‍ സി.ബി.എസ്.ഇ, ഞാറനീലി, ജി.കെ.എം. എം.ആര്‍എസ്. സി.ബി.എസ്.ഇ, കുറ്റിച്ചല്‍ സ്‌കൂളുകളില്‍ 2022-23 അധ്യയനവര്‍ഷം ഒന്നാംക്ലാസ് പ്രവേശനത്തിന് പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകരുടെ കുടുംബവാര്‍ഷിക വരുമാനം 1,00,000 രൂപയില്‍ കവിയരുത്. പ്രവേശനം പട്ടികവര്‍ഗക്കാര്‍ക്കും പട്ടികജാതിക്കാര്‍ക്കും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മറ്റ് ജാതിക്കാര്‍ക്കും സംവരണം ചെയ്തിട്ടുണ്ട്. നിശ്ചിത ഫോമില്‍ പൂരിപ്പിച്ച അപേക്ഷകള്‍ പ്രോജക്ട് ഓഫിസര്‍, ഐ.റ്റി.ഡി പ്രോജക്ട് ഓഫിസ്, നെടുമങ്ങാട്, നെടുമങ്ങാട്. പി.ഒ (ndditdp@gmail.com) എന്ന വിലാസത്തില്‍ ലഭിക്കണം.

അപേക്ഷകള്‍ 20നകം നല്‍കണം. അപേക്ഷയുടെ മാതൃകയും മറ്റു വിശദ വിവരങ്ങളും നെടുമങ്ങാട് സത്രം ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഐ.റ്റി.ഡി.പി ഓഫീസിലോ കാട്ടാക്കട, വാമനപുരം (നന്ദിയോട്), നെടുമങ്ങാട് (വിതുര) എന്നീ െ്രെടബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്, ഡോ. അംബേദ്ക്കര്‍ വിദ്യാനികേതന്‍ സി.ബി.എസ്.ഇ സ്‌കൂള്‍, ഞാറനീലി, ജി. കാര്‍ത്തികേയന്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സി.ബി.എസ്.ഇ സ്‌കൂള്‍, കുറ്റിച്ചല്‍ (നന്ദിയോട്) എന്നിവിടങ്ങളില്‍ ലഭിക്കും.

അപേക്ഷയോടൊപ്പം ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ജനനസര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവയും അപേക്ഷ സമര്‍പ്പിക്കുന്ന കുട്ടിയുടെ മാതാപിതാക്കള്‍/ രക്ഷിതാക്കള്‍ എന്നിവര്‍ തങ്ങള്‍ കേന്ദ്ര/ സംസ്ഥാന/ പൊതുമേഖല ജീവനക്കാര്‍ അല്ല എന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലവും സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04722812557.

Next Story

RELATED STORIES

Share it