പിആര്‍ഡി കരാര്‍ ഫോട്ടോഗ്രാഫര്‍മാരുടെ പാനലിലേക്ക് അപേക്ഷിക്കാം
.ഒരു ദിവസത്തെ ആദ്യ കവറേജിന് 700 രൂപയും തുടര്‍ന്നുള്ള രണ്ട് കവറേജുകള്‍ക്ക് 500 രൂപ വീതവും ലഭിക്കും

കല്‍പ്പറ്റ: സര്‍ക്കാര്‍ പരിപാടികളുടെ ഫോട്ടോ കവറേജ് നടത്തുന്നതിനായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ വയനാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്ന ഫോട്ടോഗ്രാഫര്‍മാരുടെ പാനലില്‍ ഉള്‍പ്പെടുന്നതിന് അപേക്ഷ ക്ഷണിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിലായാണ് നിമനം. വൈഫൈ ക്യാമറ കൈവശമുള്ളവര്‍ക്കും പിആര്ഡിയിലോ പത്രസ്ഥാപനങ്ങളിലോ ഫോട്ടോഗ്രാഫര്‍മാരായി സേവനം ചെയ്തവര്‍ക്കും മുന്‍ഗണന.
ചുമതലപ്പെടുത്തുന്ന വര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് പ്രതിഫലം. ഒരു ദിവസത്തെ ആദ്യ കവറേജിന് 700 രൂപയും തുടര്‍ന്നുള്ള രണ്ട് കവറേജുകള്‍ക്ക് 500 രൂപ വീതവും ലഭിക്കും. പാനലിന്റെ കാലാവധി: 2023 മാര്‍ച്ച് 31 വരെ. താത്പര്യമുള്ളവര്‍ ബയോഡാറ്റ, തിരിച്ചറിയല്‍രേഖ, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ഒക്ടോബര്‍ 22 നകം അപേക്ഷ നല്‍കണം. വിലാസം: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, സിവില്‍ സ്റ്റേഷന്, കല്‍പ്പറ്റ, വയനാട്. അപേക്ഷ diowayanad@gmail.com ലേക്കും അയയ്ക്കാം. അപേക്ഷ നല്കിയവര്ക്കുള്ള കൂടിക്കാഴ്ച ഒക്ടോബര്‍ 27 ന് രാവിലെ 11 മണിക്ക് നടക്കും.
RELATED STORIES
കോട്ടയം സ്വദേശി റിയാദില്‍ നിര്യാതനായി
3 July 2022 11:33 AM GMT'ഞങ്ങൾ ബാങ്ക് മാത്രമെ കൊള്ളയടിക്കുന്നുള്ളു, നിങ്ങൾ രാജ്യത്തെ...
3 July 2022 11:29 AM GMTഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ വൈകി: വിശദീകരണംതേടി വ്യോമയാനവകുപ്പ്
3 July 2022 11:27 AM GMTഇന്ദിരാ ആവാസ് യോജന: ബാക്കിയുള്ള തുക ലൈഫ് മിഷൻ വീടുകൾക്ക്
3 July 2022 11:11 AM GMTഅല്‍ജസീറ മാധ്യമപ്രവര്‍ത്തക ഷെറീന്റെ ശരീരത്തില്‍നിന്നു ലഭിച്ച വെടിയുണ്ട ...
3 July 2022 11:00 AM GMTക്വാറി തട്ടിപ്പ് കേസ്; പി വി അന്‍വറിനെതിരേ ഇഡി അന്വേഷണം അന്വേഷണം...
3 July 2022 10:21 AM GMT