പൗരത്വ ബില്ലിനെതിരേ ശനിയാഴ്ച ചങ്ങനാശ്ശേരിയില്‍ പ്രതിഷേധ റാലി

ചങ്ങനാശ്ശേരി പുതൂര്‍പ്പള്ളി ജമാഅത്ത്, പഴയ പള്ളി ജമാഅത്ത്, സമീപത്തുള്ള മറ്റ് ഇതര ജമാഅത്തുകളുടെയും പിന്തുണയോടെയാണ് റാലിയും പൊതുസമ്മേളനവും നടക്കുക.

പൗരത്വ ബില്ലിനെതിരേ ശനിയാഴ്ച ചങ്ങനാശ്ശേരിയില്‍ പ്രതിഷേധ റാലി
കോട്ടയം: രാജ്യസഭയുടെയും ലോക്‌സഭയുടെയും അനുമതിയോടെ രാഷ്ട്രപതി ഒപ്പുവച്ച പൗരത്വ ഭേദഗതി ബില്ലിനെതിരേ ചങ്ങനാശ്ശേരി പുതൂര്‍പ്പള്ളിയില്‍ ഇന്ന് പ്രതിഷേധറാലി നടത്തും. ചങ്ങനാശ്ശേരി പുതൂര്‍പ്പള്ളി ജമാഅത്ത്, പഴയ പള്ളി ജമാഅത്ത്, സമീപത്തുള്ള മറ്റ് ഇതര ജമാഅത്തുകളുടെയും മുസ് ലിം സംഘടനകളുടെയും പിന്തുണയോടെയാണ് റാലിയും പൊതുസമ്മേളനവും നടക്കുക. 14ാം തിയ്യതി ശനിയാഴ്ച 3.30 ന് പ്രതിഷേധ റാലി തുടങ്ങും. അതിനു ശേഷം പൊതുസമ്മേളനം. ചങ്ങനാശ്ശേരി കവല മയ്യത്താന്‍ കര തൈക്കാവില്‍ നിന്നു തുടങ്ങി ടൗണ്‍ ചുറ്റി പുതൂര്‍പ്പള്ളി അങ്കണത്തില്‍ എത്തിച്ചേരും. സമാപന പൊതുസമ്മേളനത്തില്‍ ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ സെക്രട്ടറി അഫ്‌സല്‍ ഖാസിമി മുഖ്യപ്രഭാഷണം നടത്തും.RELATED STORIES

Share it
Top