Latest News

അനെര്‍ട്ട് ഇകാറുകളുടെ ഫ്‌ളാഗ് ഓഫ് നാളെ തിരുവനന്തപുരത്ത്

അനെര്‍ട്ട് ഇകാറുകളുടെ ഫ്‌ളാഗ് ഓഫ് നാളെ തിരുവനന്തപുരത്ത്
X

തിരുവനന്തപുരം: കാര്‍ബണ്‍ ന്യൂട്രല്‍ ഗവേര്‍ണന്‍സ് പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് അനെര്‍ട്ട് നല്‍കുന്ന 19 ഇകാറുകളുടെ ഫഌഗ് ഓഫ് നാളെ(മെയ്19) ഉച്ചക്ക് 12.30ന് തിരുവനന്തപുരം കവടിയാര്‍ ജങ്ഷനില്‍ നടക്കും. ഊര്‍ജ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹ ഫ്‌ളാഗ് ഓഫ് നിര്‍വഹിക്കും.

ലീസ് അടിസ്ഥാനത്തിലാണ് ഇലക്ട്രിക് കാറുകള്‍ അനെര്‍ട്ട് നല്‍കുന്നത്. ഈ സാമ്പത്തിക വര്‍ഷം 300 കാറുകള്‍ നല്‍കുകയാണു ലക്ഷ്യം. ഫ്‌ളാഗ് ഓഫിന്റെ ഭാഗമായി കവടിയാര്‍ ജംഗ്ഷനില്‍ ആരംഭിച്ച് വെള്ളയമ്പലം, പാളയം, ഓവര്‍ബ്രിഡ്ജ്, ഫ്‌ലൈ ഓവര്‍, പാളയം വഴി പി.എം.ജി യില്‍ അവസാനിക്കുന്ന ഇ കാറുകളുടെ റാലിയുമുണ്ടാകും.

Next Story

RELATED STORIES

Share it