Latest News

മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പില്‍ കെട്ടിവയ്‌ക്കേണ്ട തുക വര്‍ധിപ്പിച്ചു

മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പില്‍ കെട്ടിവയ്‌ക്കേണ്ട തുക വര്‍ധിപ്പിച്ചു
X

തിരുവനന്തപുരം: സംസ്ഥാനത്തെ മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ വാര്‍ഡുകളില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രികയോടൊപ്പം കെട്ടിവയ്‌ക്കേണ്ട തുക വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവായി. മുനിസിപ്പാലിറ്റിയില്‍ 4,000 രൂപയും (നിലവില്‍ 2,000 രൂപ), കോര്‍പറേഷനില്‍ 5,000 രൂപയും (നിലവില്‍ 3,000 രൂപ) ആണ് വര്‍ധിപ്പിച്ചത്. പട്ടികജാതി/ പട്ടികവര്‍ഗക്കാര്‍ക്കുള്ള നിക്ഷേപം നിര്‍ദിഷ്ട തുകയുടെ പകുതിയാണ്.

മുനിസിപ്പാലിറ്റി കോര്‍പ്പറേഷനുകളില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് മുതല്‍ ഇത് ബാധകമായിരിക്കും. കേരള മുനിസിപ്പാലിറ്റി നിയമത്തിലെ പ്രസക്ത ചട്ടത്തിന് ഭേദഗതി വരുത്തിയാണ് സര്‍ക്കാര്‍ തുക വര്‍ധിപ്പിച്ചത്. പഞ്ചായത്ത് രാജ് നിയമത്തില്‍ സമാന ഭേദഗതി വരുത്തി ഗ്രാമപ്പഞ്ചായത്തിന് 2,000 രൂപ, ബ്ലോക്ക് പഞ്ചായത്തിന് 4,000 രൂപ, ജില്ലാ പഞ്ചായത്തിന് 5,000 രൂപ എന്നിങ്ങനെ നിക്ഷേപം വര്‍ധിപ്പിച്ചിരുന്നു.

Next Story

RELATED STORIES

Share it