Latest News

മുസ് ലിം വനിതാ ഡോക്ടറുടെ ഹിജാബ് ബലമായി നീക്കം ചെയ്ത നടപടി അപലപനീയമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍

മുസ് ലിം വനിതാ ഡോക്ടറുടെ ഹിജാബ് ബലമായി നീക്കം ചെയ്ത നടപടി അപലപനീയമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍
X

ന്യൂഡല്‍ഹി: മുസ് ലിം വനിതാ ഡോക്ടറുടെ ഹിജാബ് ബലമായി നീക്കം ചെയ്ത ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നടപടിയെ അപലപിച്ച് ആംനസ്റ്റി ഇന്റര്‍നാഷണല്‍. നിതീഷ് കുമാറിന്റെ നടപടി അവരുടെ അന്തസ്സിനും വ്യക്തിത്വത്തിനും നേരെയുള്ള ആക്രമണമാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ വ്യക്തമാക്കി.

'ഈ പ്രവൃത്തി ആ സ്ത്രീയുടെ അന്തസ്സിനും സ്വത്വത്തിനും നേരെയുള്ള ഒരു ആക്രമണമായിരുന്നു. ഒരു ഉദ്യോഗസ്ഥന്‍ അതും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഒരു സ്ത്രീയുടെ ഹിജാബ് ബലമായി വലിച്ചു താഴ്ത്തുന്നത് മോശം സന്ദേശമാണ് പൊതുജനങ്ങള്‍ക്ക് നല്‍കുന്നത്. ഒരു സ്ത്രീയുടെ വിശ്വാസമോ വസ്ത്രമോ നിരീക്ഷിക്കാന്‍ ആര്‍ക്കും അവകാശമില്ല,' ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയിലെ ബോര്‍ഡ് ചെയര്‍മാനായ ആകാര്‍ പട്ടേല്‍ പറഞ്ഞു.

ഇത്തരം പ്രവൃത്തികള്‍ ഭയം വര്‍ധിപ്പിക്കുകയും വിവേചനം സാധാരണമാക്കുകയും സമത്വത്തിന്റെയും മതസ്വാതന്ത്ര്യത്തിന്റെയും അടിത്തറയെ തന്നെ ഇല്ലാതാക്കുകയും ചെയ്യുന്നു. ഒരു സ്ത്രീയും ഇത്തരം അപമാനകരമായ പെരുമാറ്റത്തിന് വിധേയമാകുന്നില്ലെന്ന് ഉറപ്പാക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് പട്ടേല്‍ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it