അമിതാബ് ബച്ചന്റെ നാല് ബംഗ്ലാവുകള്‍ അടപ്പിച്ചു, 30 ജോലിക്കാര്‍ക്ക് ഉടന്‍ കൊവിഡ് പരിശോധന

മുംബൈ: പ്രമുഖ ബോളിവുഡ് നടന്‍ അമിതാബ് ബച്ചനും മറ്റ് കുടുംബാംഗങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുംബൈയില്‍ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള നാല് ബംഗ്ലാവുകള്‍ അടച്ചുപൂട്ടി. ജല്‍സ, പ്രതീക്ഷ, ജനക്, വട്‌സ തുടങ്ങി നാല് ബംഗ്ലാവുകളാണ് അടച്ച് സീല്‍ ചെയ്തത്. അവിടെ ജോലി ചെയ്തിരുന്ന 30ഓളം പേരെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കാനും പദ്ധതിയുണ്ട്. ബ്രിഹാന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്റേതാണ് തീരുമാനം.
അമിതാബ് ബച്ചന്‍ താമസിച്ചിരുന്ന ജല്‍സയില്‍ ബിഎംസി അധികൃതര്‍ കൊവിഡ് മുന്നറിയിപ്പു ബോര്‍ഡ് സ്ഥാപിച്ചു.
ഇന്നലെയും ഇന്നുമായാണ് ബച്ചനും കുടുംബത്തിനും കൊവിഡ് സ്ഥിരീകരിച്ചത്. അമിതാബ് ബച്ചന്‍, അഭിഷേക് ബച്ചന്‍, ഐശ്വര്യാറായി, ആരാധ്യ ബച്ചന്‍ തുടങ്ങിയവര്‍ക്കൊക്കെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജയാ ബച്ചന്‍ കൊവിഡ് നെഗറ്റീവാണ്.
കൊവിഡ് രോഗം സ്ഥിരീകരിച്ച ഉടന്‍ 77 വയസ്സുള്ള അമിതാബ് ബച്ചനെ മുംബൈയിലെ നനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബച്ചന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. മഹാരാഷ്ട്ര ആരോഗ്യവകുപ്പും ഇത് ശരിവച്ചു.
RELATED STORIES
നിസ്ക്കരിക്കാന്‍ ബസ് നിര്‍ത്തി; ഉത്തര്‍പ്രദേശില്‍ രണ്ട് ബസ്...
7 Jun 2023 1:13 PM GMTസ്കൂള്‍ അധ്യയനം ഏപ്രിലിലേക്ക് നീട്ടിയ തീരുമാനം പിന്‍വലിച്ചു
7 Jun 2023 1:08 PM GMTമണിപ്പൂരില്‍ ക്രൈസ്തവ കുടുംബത്തെ ആംബുലന്‍സില്‍ ചുട്ടുകൊന്നു
7 Jun 2023 1:04 PM GMTവയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
7 Jun 2023 10:15 AM GMTയൂസഫലിക്കും അജിത് ഡോവലിനുമെതിരെ വ്യാജ ആരോപണം: ഷാജന് സ്കറിയക്ക്...
7 Jun 2023 8:28 AM GMTകരീം ബെന്‍സിമ അല്‍ ഇത്തിഹാദിന് സ്വന്തം
7 Jun 2023 5:17 AM GMT