ആശുപത്രിയിൽ അല്ല; സച്ചിനും അഭിഷേകിനുമൊപ്പം ഫെെനൽ ആസ്വദിച്ച് അമിതാഭ് ബച്ചൻ
മുംബൈ: നടന് അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് വാര്‍ത്തകള്‍ കഴിഞ്ഞദിവസം വ്യാപകമായി പ്രചരിച്ചിരുന്നു. കാലില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് മുംബൈ കോലില ബെന്‍ ആശുപത്രിയില്‍ താരം ചികിത്സയിലാണെന്നായിരുന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇപ്പോഴിതാ സംഭവത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് അമിതാഭ് ബച്ചന്.പ്രചരിച്ച വാര്‍ത്തകള്‍ തെറ്റാണെന്നാണ് താരം വെളിപ്പെടുത്തിയത്. ഇന്ത്യന്‍ സ്ട്രീറ്റ് പ്രീമിയര്‍ ലീഗ് ഫൈനല്‍ മത്സരം കാണാന്‍ താനെയിലെ ദാദോജി കൊണ്ടദേവ് സ്റ്റേഡിയത്തില്‍ മകന് അഭിഷേക് ബച്ചനൊപ്പം താരം കഴിഞ്ഞ ദിവസം എത്തുകയും ചെയ്തു. സച്ചിനൊപ്പമിരുന്നാണ് അമിതാഭ് ബച്ചന് മത്സരം കണ്ടത്.
മത്സരത്തിനിടെ അമിതാഭ് ബച്ചനോട് തന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് ആരാധകന് തിരക്കിയപ്പോഴാണ് പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയത്. മത്സരത്തിന് ശേഷം ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിക്ക് ബ്ലോഗിലൂടെ ഫൈനലിനെക്കുറിച്ചുള്ള അനുഭവവും നടന് പങ്കുവെച്ചിരുന്നു. സ്റ്റേഡിയത്തിന് പുറത്ത് ആള്‍ക്കൂട്ടം തടിച്ചുകൂടിയതോടെ ഒരു മണിക്കൂറിലധികം പ്രവേശന കവാടത്തില്‍ കുടുങ്ങിയെന്നും താരം പറഞ്ഞു.
ബച്ചന്റെ രോഗവിവരത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം വ്യാപക പ്രചരണങ്ങള്‍ നടന്നുവെങ്കിലും അദ്ദേഹത്തിന്റെ കുടുംബമോ സുഹൃത്തുക്കളോ പ്രതികരിച്ചിരുന്നില്ല. പതിവു ചെക്കപ്പുകള്‍ക്കായാണ് ബച്ചന് ആശുപത്രിയില്‍ എത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
RELATED STORIES
അമേരിക്കയില്‍ കാറപകടത്തില്‍ മൂന്ന് ഇന്ത്യന്‍ സ്ത്രീകള്‍ മരണപ്പെട്ടു
27 April 2024 10:13 AM GMTകെ കെ എസ് ദാസിന്റെ വേര്‍പാടില്‍ എസ് ഡിപിഐ അനുശോചിച്ചു
27 April 2024 10:04 AM GMTഅജ്മീറില്‍ പള്ളിയില്‍ക്കയറി ഇമാമിനെ തല്ലിക്കൊന്നു
27 April 2024 9:54 AM GMTവിവാഹാഘോഷത്തിനിടെ പടക്കം പൊട്ടിച്ചു; തീ പടർന്ന് കുട്ടികളടക്കം ആറുപേർ...
27 April 2024 9:10 AM GMTതീപിടിച്ച കെട്ടിടത്തില്‍ നിന്നും സ്വന്തം ജീവന് പണയംവെച്ച് 50 പേരെ...
27 April 2024 9:09 AM GMTപയ്യന്നൂരിൽ പോളിങ് സ്റ്റേഷനിൽ ബൂത്ത് ഏജന്റുമാർക്ക് മർദനം
27 April 2024 9:04 AM GMT