Latest News

കന്യാസ്ത്രീകളെ ആക്രമിച്ചതിനെതിരേ അമിത്ഷായ്ക്ക് പരാതി; മുഖ്യമന്ത്രിയുടെ എഫ്ബി പോസ്റ്റില്‍ വൈറലായി സിദ്ദിഖ് കാപ്പന്റെ ഭാര്യയുടെ കമന്റ്

കന്യാസ്ത്രീകളെ ആക്രമിച്ചതിനെതിരേ അമിത്ഷായ്ക്ക് പരാതി; മുഖ്യമന്ത്രിയുടെ എഫ്ബി പോസ്റ്റില്‍ വൈറലായി സിദ്ദിഖ് കാപ്പന്റെ ഭാര്യയുടെ കമന്റ്
X

തിരുവനന്തപുരം: ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ വച്ച് ആക്രണത്തിന് ഇരയായ കന്യാസ്ത്രീകള്‍ക്കു വേണ്ടി മുഖ്യമന്ത്രി നടത്തിയ ഇടപെടലിനെക്കുറിച്ച് എഴുതിയ പോസ്റ്റില്‍ യുപിയില്‍ അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ഭാര്യയുടെ കമന്റ് വൈറലായി. ട്രെയിനില്‍ യാത്ര ചെയ്യുന്ന കന്യാസ്ത്രീകളെയും സന്യാസാര്‍ത്ഥികളെയും ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ വച്ച് അക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അയച്ച കത്തിലൂടെ മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. ഇത് സംബന്ധിച്ച് എഴുതിയ പോസ്റ്റിലാണ് സിദ്ദിഖ് കാപ്പന്റെ ഭാര്യ റെയ്ഹാന സിദ്ദിഖ് മുഖ്യമന്ത്രിയുടെ ഇരട്ട നിലപാടിനെ ചോദ്യം ചെയ്ത് രംഗത്തുവന്നത്.

നിഷ്പക്ഷമായി മാധ്യമ പ്രവര്‍ത്തനം നടത്തിയിരുന്ന, തന്റെ ഭര്‍ത്താവിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി ചെറുവിരല്‍ പോലും ഇറക്കിയില്ലെന്ന് ആരോപിക്കുന്ന കുറിപ്പില്‍ തന്നെ സ്വയം പരിചയപ്പെടുത്തിയാണ് റെയ്ഹാന സിദ്ദിഖ് മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പിനെ ചോദ്യം ചെയ്തത്. ''ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ഞാന്‍ റൈഹാന സിദ്ദിഖ്. നിഷ്പക്ഷമായി മാധ്യമ പ്രവര്‍ത്തനം നടത്തിയിരുന്ന, പത്രപ്രവര്‍ത്തക യൂനിയന്‍ സെക്രട്ടറി ആയ സിദ്ദിഖ് കാപ്പന്റെ വൈഫ്. താങ്കള്‍ ഈ ചെയ്തത് മുഖ്യ മന്ത്രി എന്ന നിലയില്‍ ചെയ്യേണ്ട കാര്യമാണ്. പക്ഷെ എന്റെ ഇക്കയുടെ കാര്യത്തില്‍ അങ്ങ് ഒരു ചെറു വിരല്‍ പോലും അനക്കിയില്ല. അതിന്റെ കാരണം ഒന്ന് പറഞ്ഞ് തരാമോ...'' -റെയ്ഹാന സിദ്ദിഖ് മുഖ്യമന്ത്രിയോട് ചോദിച്ചു.

ഹാഥ്‌റസില്‍ വാര്‍ത്ത റിപോര്‍ട്ട് ചെയ്യാന്‍ പോയതിടയിലാണ് യുപി പോലിസ് സിദ്ദിഖ് അറസ്റ്റ് ചെയ്ത്. ഈ വിഷയത്തില്‍ മുഖ്യമന്ത്രി ഇതു വരെ ഇടപെട്ടിട്ടില്ല. സിദ്ദിഖ് കാപ്പനെ മോചിപ്പിക്കുന്നതിനു വേണ്ടി സര്‍ക്കാര്‍ തലത്തില്‍ ഇടപടലുകള്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യയും മക്കളും പലപ്രാവശ്യം അഭ്യര്‍ഥിച്ചിട്ടു പോലും അനുകൂല സമീപനം എടുക്കാന്‍ മുഖ്യമന്ത്രി തയ്യാറായിരുന്നില്ല. കേരളത്തിന്റെ അധികാര പരിധിയിലല്ല ഉത്തര്‍പ്രദേശ് എന്നായിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചത്.

ഈ മനോഭാവം ചോദ്യം ചെയ്ത് നിരവധി പേര്‍ മുഖ്യമന്ത്രിയ്‌ക്കെതിരേ രംഗത്തുവന്നിട്ടുണ്ട്.

Next Story

RELATED STORIES

Share it