Latest News

അമീബിക് മസ്തിഷ്‌ക ജ്വരം; 11 വയസുകാരി ആശുപത്രിവിട്ടു

അമീബിക് മസ്തിഷ്‌ക ജ്വരം; 11 വയസുകാരി ആശുപത്രിവിട്ടു
X

കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് മാതൃ-ശിശുസംരക്ഷണ കേന്ദ്രത്തില്‍ ചികില്‍സയിലിരുന്ന 11കാരി രോഗ മുക്തിനേടി. മലപ്പുറം ചേളാരി പാടാട്ടാലുങ്ങല്‍ സ്വദേശിയായ പെണ്‍കുട്ടിയാണ് ആശുപത്രി വിട്ടത്. 15 ദിവസം ഇടവിട്ട് നടത്തിയ രണ്ടു സ്രവ പരിശോധനയുടെ ഫലം നെഗറ്റിവായതായും കുട്ടി പൂര്‍ണ ആരോഗ്യം വീണ്ടെടുത്തതായും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

നിലവില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒമ്പതുപേരാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലുള്ളത്. മാതൃ-ശിശുസംരക്ഷണ കേന്ദ്രത്തില്‍ മൂന്നുപേരും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആറു പേരുമാണ് ചികില്‍സയിലുള്ളത്. സ്വകാര്യ ആശുപത്രിയില്‍ ഒരാളും ചികില്‍സയിലുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലുണ്ടായിരുന്ന ആറു പേരാണ് കഴിഞ്ഞ ഒരുമാസത്തിനിടെ മരണപ്പെട്ടത്.

Next Story

RELATED STORIES

Share it