Latest News

വീണ്ടും കൂട്ടപിരിച്ചുവിടലിനൊരുങ്ങി ആമസോണ്‍

വീണ്ടും കൂട്ടപിരിച്ചുവിടലിനൊരുങ്ങി ആമസോണ്‍
X

വാഷിങ്ടണ്‍: വീണ്ടും കൂട്ടപിരിച്ചുവിടലിനൊരുങ്ങി ആമസോണ്‍. അടുത്ത ആഴ്ചയോടെ 14,000 ജീവനക്കാരെ പിരിച്ചുവിടാനാണ് നീക്കം. കോര്‍പറേറ്റ് വിഭാഗത്തിലെ 30,000 ജീവനക്കാരെ കുറയ്ക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് നടപടിയെന്നാണ് റിപോര്‍ട്ട്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വളര്‍ച്ചയോടെ കഴിഞ്ഞ ഒക്ടോബറില്‍ 14,000 ജോലികള്‍ കമ്പനി വെട്ടിക്കുറച്ചിരുന്നു. ഇത്തവണയും ഏകദേശം അത്രതന്നെ ജീവനക്കാരെ ബാധിക്കുമെന്നാണ് കരുതപ്പെടുന്നത്. ആമസോണ്‍ വെബ് സര്‍വീസസ്, റീട്ടെയില്‍, പ്രൈം വീഡിയോ, ഹ്യൂമന്‍ റിസോഴ്‌സ് എന്നീ വിഭാഗങ്ങളിലെ ജോലികളെയാകും ഇത് പ്രധാനമായും ബാധിക്കുക. ചൊവ്വാഴ്ചയോടെ നടപടികള്‍ ആരംഭിക്കുമെന്നാണ് നിഗമനം. എന്നാല്‍ ഇതിനെക്കുറിച്ച് ആമസോണ്‍ വക്താക്കള്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Next Story

RELATED STORIES

Share it