ഞാന്‍ ഇന്ദിരയുടെ കൊച്ചുമകളാണ്: ഭീഷണി വേണ്ടെന്ന് പ്രിയങ്ക
. 'അവര്‍ക്ക് എന്ത് നടപടിയും സ്വീകരിക്കാം, ഞാന്‍ സത്യം മുന്നോട്ടു വയ്ക്കുക തന്നെ ചെയ്യും. ഞാന്‍ ഇന്ദിരാഗാന്ധിയുടെ ചെറുമകളാണ്, ചില പ്രതിപക്ഷ നേതാക്കളെപ്പോലെ അപ്രഖ്യാപിത ബിജെപി വക്താവല്ല,' പ്രിയങ്ക ഗാന്ധി പറഞ്ഞു.

ന്യൂഡല്‍ഹി: യുപി സര്‍ക്കാര്‍ വിവിധ വകുപ്പുകളിലൂടെ ഭീഷണിപ്പെടുത്തി സമയം പാഴാക്കുകയാണെന്നും യു.പി സര്‍ക്കാറിന് തനിക്കെതിരെ എന്ത് നടപടി വേണമെങ്കിലും സ്വീകരിക്കാമെന്നും കോണ്‍ഗ്രസ് നേതാവും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി. യുപിയിലെ ആഗ്ര ജില്ലയില്‍ മരണസംഖ്യ കൂടുന്നുവെന്ന് പറഞ്ഞതിന് പിന്നാലെ പ്രസ്താവന പിന്‍വലിക്കണമെന്ന് ആഗ്ര ജില്ല ഭരണകൂടം പ്രിയങ്ക ഗാന്ധിയോട് ആവശ്യപ്പട്ടിരുന്നു. ഇതേ തുടര്‍ന്നാണ് പ്രിയങ്കയുടെ ട്വീറ്റ്. 'അവര്‍ക്ക് എന്ത് നടപടിയും സ്വീകരിക്കാം, ഞാന്‍ സത്യം മുന്നോട്ടു വയ്ക്കുക തന്നെ ചെയ്യും. ഞാന്‍ ഇന്ദിരാഗാന്ധിയുടെ ചെറുമകളാണ്, ചില പ്രതിപക്ഷ നേതാക്കളെപ്പോലെ അപ്രഖ്യാപിത ബിജെപി വക്താവല്ല,' പ്രിയങ്ക ഗാന്ധി പറഞ്ഞു.
'സത്യം വിളിച്ചു പറയുന്നതിന്റെ പേരില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വിവിധ വകുപ്പുകളിലൂടെ ഭീഷണിപ്പെടുത്തുകയാണ്. ഒരു പൊതുപ്രവര്‍ത്തക നിലയില്‍, എന്റെ കടമ ഉത്തര്‍പ്രദേശിലെ ജനങ്ങളോടാണ്. അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും സത്യം അവര്‍ക്കുമുന്നില്‍ തുറന്നുകാട്ടുകയുമാണ് എന്റെ കര്‍ത്തവ്യം. അല്ലാതെ സര്‍ക്കാരിനുവേണ്ടി പ്രചാരണം നടത്തുകയല്ലെന്നും പ്രിയങ്ക വ്യക്തമാക്കി.
Am Indira Gandhi's grand-daughter': Priyanka dares UP govt to act
RELATED STORIES
കോഴിക്കോട് ബീച്ചില് കാണാതായ രണ്ട് കുട്ടികളുടെയും മൃതദേഹങ്ങള്...
5 Jun 2023 5:47 AM GMTകോഴിക്കോട് വിദ്യാര്ഥിനിയെ ലഹരിമരുന്ന് നല്കി പീഡിപ്പിച്ച ശേഷം...
2 Jun 2023 5:49 AM GMTപിണറായി സര്ക്കാറിന്റെ ദൂര്ത്ത് മൂലമുണ്ടാകുന്ന കടഭാരം...
1 Jun 2023 3:59 PM GMTഇടതുസര്ക്കാറിന്റെ അമിത വൈദ്യുതി ചാര്ജ് പിന്വലിക്കുക; എസ് ഡിപി ഐ...
26 May 2023 2:56 PM GMTമലബാറില് അധിക ബാച്ചുകള് അനുവദിക്കാതെ പ്ലസ് വണ് അലോട്ട്മെന്റ്...
21 May 2023 9:21 AM GMTസംസ്ഥാനത്ത് ട്രെയിന് സര്വീസുകളില് നിയന്ത്രണം
27 April 2023 3:39 AM GMT