Latest News

പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മ തുണയായി; പുത്തന്‍ചിറ സ്‌കളിലെ കുട്ടികള്‍ക്ക് പുതിയ ടിവി

പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മ തുണയായി; പുത്തന്‍ചിറ സ്‌കളിലെ കുട്ടികള്‍ക്ക് പുതിയ ടിവി
X

മാള: സുഹൃദ്ബന്ധത്തിന്റെ ശക്തിയില്‍ പുത്തന്‍ചിറ വെള്ളൂര്‍ സ്‌കളിലെ കുട്ടികള്‍ക്ക് പുതിയ ടിവി. സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയുടെ ശ്രമഫലമായാണ് കുട്ടികള്‍ക്ക് ടിവി ലഭിച്ചത്.

സ്‌കൂള്‍ പ്രധാനാദ്ധ്യാപിക ബിന്ദു ടീച്ചറാണ് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ 'കൂട്ട് 98'നെ കുട്ടികള്‍ക്ക് ടിവിയില്ലെന്ന കാര്യം അറിയിച്ചത്. കുട്ടിയുടെ പഠനത്തെ കരുതി താമസം വേണ്ടെന്നായിരുന്നു തീരുമാനം. അവര്‍ നിമിഷങ്ങള്‍ക്കുളളില്‍ അക്കൗണ്ടിലേക്ക് പണമയച്ചു. ഇരിങ്ങാലക്കുട മാര്‍വെല്‍ ഏജന്‍സീസിലെക്ക് വിളിച്ച് വില ചോദിച്ചപ്പോള്‍ എടുത്തത് കടയുടമ ബാബു. കാര്യം പറഞ്ഞപ്പോള്‍ പണം പിന്നെ കൊണ്ടു തന്നാ മതീന്നും പറഞ്ഞ് ടി വി ഒരെണ്ണം കൊടുത്തുവിട്ടു. എല്ലാം രണ്ടു മണിക്കൂറില്‍ കഴിഞ്ഞു.

കൂട്ട് 98 നു വേണ്ടി പ്രധാനാധ്യാപിക ബിന്ദുടീച്ചര്‍, അനൂപ് ലാലന്‍, പ്രശാന്ത്, ജോബിന്‍, ഇ എം റിയാസ് എന്നിവര്‍ ചേര്‍ന്ന് ടി വി കുട്ടിയുടെ കുടുംബത്തിന് കൈമാറി.

Next Story

RELATED STORIES

Share it