Latest News

കൊവിഡ് ബാധിച്ചാണ് അമ്മയുടെ മരണം എന്നത് മറച്ചു വെച്ചു പൊതു ദർശനവും സംസ്കാരവും; കണ്ണന്താന ത്തിനെതിരേ ഗുരുതര ആരോപണം

കൊവിഡ് ബാധിച്ചാണ് അമ്മയുടെ മരണം എന്നത് മറച്ചു വെച്ചു പൊതു ദർശനവും സംസ്കാരവും;   കണ്ണന്താന ത്തിനെതിരേ ഗുരുതര ആരോപണം
X

കോട്ടയം: കൊവിഡ് ബാധിച്ചാണ് തന്റെ അമ്മ മരിച്ചതെന്ന വിവരം മറച്ചുവച്ച് മുന്‍ കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം മൃതദേഹം വിമാനത്തില്‍ നാട്ടിലെത്തിച്ച് പൊതുദര്‍ശനത്തിനു വച്ച് സംസ്‌കരിച്ചുവെന്ന് ആരോപണം. മുന്‍ മന്ത്രിയെന്ന നിലയില്‍ കേന്ദ്രത്തിലുള്ള തന്റെ സ്വാധീനമുപയോഗിച്ചാണ് ഇത് സാധിച്ചതെന്നാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്. തന്റെ അമ്മ കൊവിഡ് ബാധിച്ചാണ് മരിച്ചതെന്ന വിവരം പുറത്തുവിട്ടതും കണ്ണന്താനം തന്നെയാണ്. സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്ത മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് കണ്ണന്താനത്തിന്റെ വീഡിയോ ഷെയര്‍ ചെയ്ത് ആരോപണം ഉന്നയിച്ചിട്ടുള്ളത്.

2020 ജൂണ്‍ 10 ന് ഡല്‍ഹിയിലെ ആശുപത്രിയില്‍ വച്ചാണ് കണ്ണന്താനത്തിന്റെ അമ്മ മരിച്ചത്. അതിനു മുന്‍പ് കുറെ നാളുകളായി കണ്ണന്താനത്തോടൊപ്പം ഡല്‍ഹിയിലെ വസതിയിലാണ് അമ്മ താമസിച്ചിരുന്നത്. അന്ന് മരണവിവരം അറിയിച്ചുകൊണ്ടുള്ള വാര്‍ത്ത ചാനലുകളിലും പത്രത്തിലും ഔദ്യോഗികമായി അറിയിച്ചപ്പോള്‍ കൊവിഡ് ബാധിച്ചാണ് മരിച്ചതെന്ന് ഒരിടത്തും പറഞ്ഞിരുന്നില്ല.

2020 ജൂണ്‍ 14 ന് ഞായറാഴ്ചയാണ് കണ്ണന്താനത്തിന്റെ സ്വദേശമായ കോട്ടയം ജില്ലയിലെ മണിമലയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചശേഷം സംസ്‌കാരം നടത്തിയത്. കൊവിഡ് ബാധിച്ച ഒരാളുടെ മൃതദേഹം എംബാം ചെയ്ത് വിമാനത്തിലയക്കുക സാധാരണ ഗതിയില്‍ സാധ്യമല്ല. കണ്ണന്താനം തന്റെ സ്വാധീനം ഉപയോഗിച്ചാണ് അത് ചെയ്തതെന്നാണ് ജോമോന്‍ പറയുന്നത്.

തന്റെ അമ്മയുടെ ഓര്‍മയില്‍ 'മദേര്‍സ് മീല്‍' എന്ന പരിപാടി തുടങ്ങുന്നതിനെ കുറിച്ചുള്ള വീഡിയോയിലാണ് കണ്ണന്താനം അറിയാതെ തന്റെ അമ്മയുടെ മരണകാരം വെളിപ്പെടുത്തിയത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആഹാരത്തിനായി ബുദ്ധിമുട്ടനുഭവിക്കുന്ന പത്ത് ലക്ഷം പേര്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ ഭക്ഷണം കൊടുക്കണമെന്നാണ് വീഡിയോയില്‍ കണ്ണന്താനം വിശദീകരിക്കുന്നത്.

കൊവിഡ് മൂലം മരിച്ചയാളെ ഇത്തരത്തില്‍ സംസ്‌ക്കരിക്കുന്നത് നിയമവിരുദ്ധമാണ്.

Next Story

RELATED STORIES

Share it