Latest News

പാത്രങ്ങള്‍ മോഷ്ടിച്ചെന്നാരോപിച്ച് കെട്ടിയിട്ട് മര്‍ദ്ദനം; ചികില്‍സയിലായിരുന്ന ചന്ദ്രന്‍ മരിച്ചു

പെരുങ്കുഴിയിലെ ഒരു വീട്ടില്‍ നിന്ന് പാത്രങ്ങള്‍ മോഷ്ടിച്ചു എന്നാരോപിച്ച് മെയ് 28നാണ് ചന്ദ്രനെ കെട്ടിയിട്ട് മര്‍ദ്ദിച്ചത്

പാത്രങ്ങള്‍ മോഷ്ടിച്ചെന്നാരോപിച്ച് കെട്ടിയിട്ട് മര്‍ദ്ദനം; ചികില്‍സയിലായിരുന്ന ചന്ദ്രന്‍ മരിച്ചു
X

ആറ്റിങ്ങല്‍: മോഷണക്കുറ്റമാരോപിച്ച് ഒരു സംഘം കെട്ടിയിട്ട് മര്‍ദ്ദിച്ച അന്‍പതുകാരന്‍ മരിച്ചു. തിരുവനന്തപുരം വേങ്ങോട് സ്വദേശി ചന്ദ്ര(50)നാണ് മരിച്ചത്.

പെരുങ്കുഴിയിലെ ഒരു വീട്ടില്‍ നിന്ന് പാത്രങ്ങള്‍ മോഷ്ടിച്ചു എന്നാരോപിച്ച് മെയ് 28നാണ് ചന്ദ്രനെ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തെ തുടര്‍ന്ന് ശാരീരിക അസ്വസ്തതകള്‍ പ്രകടിപ്പിച്ച ചന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നുവെങ്കിലും ഇന്നലെ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. ചന്ദ്രനെതിരേ പോലിസില്‍ പരാതിയൊന്നും ഉണ്ടായിരുന്നില്ല. പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചാല്‍ മത്രമേ മര്‍ദ്ദനത്തിന്റെ സ്വഭാവം വ്യക്തമാവൂ.

Next Story

RELATED STORIES

Share it