Latest News

സംസ്‌കൃത മഹാനിഘണ്ടു തയ്യാറാക്കല്‍ പദ്ധതി ഉപേക്ഷിച്ച് ഡോ.പൂര്‍ണിമ ഒടുവില്‍ ഫണ്ട് തിരിച്ചടച്ചു; മലയാളം മഹാനിഘണ്ടു എഡിറ്റര്‍ക്കെതിരേ വീണ്ടും ആക്ഷേപം

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ യുജിസി നിര്‍ദ്ദേശപ്രകാരം സംസ്‌കൃത നിഘണ്ടു തയ്യാറാക്കാന്‍ ചുമതയേറ്റെങ്കിലും പാതിവഴിയില്‍ ഉപേക്ഷിച്ചു ഫണ്ട് തിരിച്ചടച്ചു

സംസ്‌കൃത മഹാനിഘണ്ടു തയ്യാറാക്കല്‍ പദ്ധതി ഉപേക്ഷിച്ച് ഡോ.പൂര്‍ണിമ ഒടുവില്‍ ഫണ്ട് തിരിച്ചടച്ചു; മലയാളം മഹാനിഘണ്ടു എഡിറ്റര്‍ക്കെതിരേ വീണ്ടും ആക്ഷേപം
X

തിരുവനന്തപുരം: മലയാളം മാഹനിഘണ്ടു എഡിറ്ററായി നിയമിച്ച ഡോ. പൂര്‍ണിമ മോഹനെതിരേ വീണ്ടും പരാതി. കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ യുജിസി നിര്‍ദ്ദേശപ്രകാരം സംസ്‌കൃത നിഘണ്ടു തയ്യാറാക്കാന്‍ ചുമതയേറ്റെങ്കിലും പാതി വഴിയില്‍ ഉപേക്ഷിച്ചതായി പരാതി. യുജിസി പദ്ധതിപ്രകാരം 7.80 ലക്ഷം രൂപ ചിലഴിച്ച് തയ്യാറാക്കാമെന്ന് ഏറ്റ സംസ്‌കൃതം നിഘണ്ടു തയ്യാറാക്കാലാണ് ഡോ. പൂര്‍ണിമ ഉപേക്ഷിച്ചത്. 2012ലാണ് യുജിസി പദ്ധതി പ്രകാരം ഡോ. പൂര്‍ണിമക്ക് പണം അനുവദിച്ചു. എന്നാല്‍ അഞ്ചുകൊല്ലം കഴിഞ്ഞിട്ടും നിഘണ്ടുവിന്റെ പ്രാരംഭ പ്രവര്‍ത്തനം പോലും നടന്നിത്തിയില്ല. ഈ സാഹചര്യത്തില്‍ പണം തിരികെ അടുക്കാന്‍ യുജിസി ആവശ്യപ്പെടുകയായിരുന്നു. സമ്മര്‍ദ്ധം ശക്തമായതോടെ തുകെ ഡോ. പൂര്‍ണിമ തിരിച്ചടച്ചു.

അതേസമയം, സംസ്‌കൃത മഹാനിഘണ്ടു തയ്യാറാക്കാന്‍ കഴിയാത്തയാള്‍ എങ്ങനെയാണ് മലയാളം മഹാനിഘണ്ടു തയ്യാറാക്കുന്നതെന്നാണ് ആക്ഷേപം. സേവ് യൂനിവേഴ്‌സിറ്റി ഫോറമാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

നേരത്തെ സംസ്‌കൃത അധ്യാപികയായ ഡോ. പൂര്‍ണിമയെ, മലയാളം മഹാ നിഘണ്ടു എഡിറ്ററായി നിയമിച്ചതും വിവാദമായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസ് ഓണ്‍ സ്പഷ്യല്‍ ഡ്യൂട്ടിയായ മോഹന്റെ ഭാര്യയാണ് ഡോ. പൂര്‍ണിമ.

Next Story

RELATED STORIES

Share it