ഭാര്യക്കും മകള്‍ക്കും നേരെ മദ്യപാനിയുടെ ആസിഡ് ആക്രമണം; രണ്ടുപേരും ഗുരുതരാവസ്ഥയില്‍
ഗുരുതരമായി പരിക്കേറ്റ രജിയെയും ആദ്യത്യയെയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊല്ലം: മദ്യപിച്ച് നിരന്തരമായി മര്‍ദിക്കുന്നതിനെതിരേ പൊലീസില്‍ പരാതി നല്‍കിയ വിരോധത്താല്‍ യുവാവ് ഭാര്യയുടെയും മകളുടെയും മേല്‍ ആസിഡൊഴിച്ചു. സമീപവാസികളും ബന്ധുക്കളുമായ മൂന്ന് കുട്ടികള്‍ക്കും ആസിഡ് വീണ് പൊള്ളലേറ്റു. കൊല്ലം കൊട്ടിയത്താണ് സംഭവം.
വാളത്തുംഗല്‍ സഹൃദയ ക്ലബ്ബിന് സമീപം മംഗാരത്ത് കിഴക്കതില്‍ രജി, മകള്‍ ആദിത്യ (14), സമീപത്തെ കുട്ടികളായ പ്രവീണ, നിരഞ്ജന എന്നിവര്‍ക്കാണ് രജിയുടെ ഭര്‍ത്താവ് ജയന്റെ ആസിഡ് ആക്രമണത്തില്‍ പൊള്ളലേറ്റത്. ഗുരുതരമായി പരിക്കേറ്റ രജിയെയും ആദ്യത്യയെയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്ഥിരം മദ്യപാനിയായ ജയന്‍ ഭാര്യയെയും മക്കളെയും പതിവായി മര്‍ദിക്കാറുണ്ടെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച വൈകിട്ടും ഇയാള്‍ ഭാര്യയെ മര്‍ദിക്കുകയും വീട്ടു സാധനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. ഇതോടെ രജി ഇരവിപുരം സ്റ്റേഷനില്‍ പരാതി നല്‍കി. പൊലീസെത്തി തിരച്ചില്‍നടത്തിയെങ്കിലും ജയനെ കണ്ടെത്താനായില്ല. പൊലീസ് മടങ്ങിയശേഷം വീട്ടിലെത്തിയ ജയന്‍ എത്തി കൈയില്‍ കരുതിയിരുന്ന ആസിഡ് ഭാര്യയുടെയും മകളുടെയും ഒപ്പമുണ്ടായിരുന്ന കുട്ടികളുടെയും മുഖത്തും ദേഹത്തും ഒഴിക്കുകയായിരുന്നു. ഒളിവില്‍ പോയ ജയനെ പിടികൂടാന്‍ പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
RELATED STORIES
ആര്എസ്എസ് കൊലപ്പെടുത്തിയ ഷാജഹാന്റെ സംസ്കാരം നടന്നു; വിലാപയാത്രയില്...
15 Aug 2022 1:38 PM GMTബഫര്സോണ്: കൃഷിമന്ത്രിയുടെ സന്ദര്ശനദിനത്തില് ദേവികുളത്ത്...
15 Aug 2022 1:38 PM GMTലോക് അദാലത്ത്: തൃശൂരില് തീര്പ്പാക്കിയത് 8016 കേസുകള്
15 Aug 2022 1:30 PM GMT'തുല്യതയ്ക്കായുള്ള പോരാട്ടം തുടരണം'; സ്വാതന്ത്ര്യദിന സന്ദേശത്തില്...
15 Aug 2022 1:20 PM GMTസവര്ക്കറുടെ ചിത്രം സ്ഥാപിച്ചതിനെച്ചൊല്ലി സംഘര്ഷം; ഷിമോഗയില്...
15 Aug 2022 1:20 PM GMTപോപുലര് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി സ്വാതന്ത്ര്യദിനാഘോഷവും...
15 Aug 2022 12:53 PM GMT