Latest News

ആല്‍കോ സ്‌കാന്‍ വാന്‍: മദ്യപിച്ച് വാഹനം ഉപയോഗിക്കുന്നവരെ കണ്ടെത്താന്‍ മൊബൈല്‍ ലാബറട്ടറിയുമായി കേരളാ പോലിസ്

ആല്‍കോ സ്‌കാന്‍ വാന്‍: മദ്യപിച്ച് വാഹനം ഉപയോഗിക്കുന്നവരെ കണ്ടെത്താന്‍ മൊബൈല്‍ ലാബറട്ടറിയുമായി കേരളാ പോലിസ്
X

തിരുവനന്തപുരം: മദ്യപിച്ച് വാഹനം ഓടിക്കുന്നതുമൂലം സംസ്ഥാനത്ത് ഉണ്ടാകുന്ന അപകടങ്ങളെ തടയുന്നതിനുവേണ്ടി മൊബൈല്‍ ലാബുമായി പോലിസ് രംഗത്ത്. മദ്യപിച്ച് വാഹനമോടിപ്പിക്കുന്നവരെ ആശുപത്രിയില്‍ കൊണ്ടുപോകാതെ ഉടന്‍ പരിശോധനക്ക് വിധേയമാക്കാന്‍ കഴിയുന്ന സംവിധാനമായ ആല്‍കോ സ്‌കാന്‍ വാനാണ് പോലിസ് സേനയിലെത്തിയ പുതിയ അംഗം.

വാഹന പരിശോധന നടത്തുന്ന സമയംതന്നെ മദ്യമോ മറ്റു ലഹരിവസ്തുക്കളോ ഉപയോഗിച്ചുവോ എന്നുള്ള പരിശോധനയും മെഡിക്കല്‍ സെന്ററില്‍ കൊണ്ടുപോകാതെ ഈ വാനില്‍വച്ചുതന്നെ വേഗത്തില്‍ പരിശോധിക്കാനാകും. പരിശോധിക്കുന്ന ആളിന്റെ സ്വകാര്യതയ്ക്ക് തടസമുണ്ടാകാത്ത രീതിയില്‍ ഉമിനീരില്‍ നിന്നും നിമിഷങ്ങള്‍ക്കകം തന്നെ ഉപയോഗിച്ച ലഹരിപദാര്‍ത്ഥം വേര്‍തിരിച്ചെടുത്ത് നിയമനടപടി എടുക്കാനാവും. ഉമിനീര് ഉപയോഗിച്ചുള്ള പരിശോധന രാജ്യത്ത് തന്നെ ഇതാദ്യമാണ്.

വിദേശ രാജ്യങ്ങളില്‍ ഉപയോഗിക്കുന്ന ഈ വാഹനം എല്ലാ ജില്ലകളിലും നല്‍കാനാണ് പദ്ധതി. പ്രത്യേകം സജ്ജീകരിച്ച പോലിസ് വാഹനത്തില്‍ ഇതിനായി പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥരെയും നിയോഗിക്കും.

റോട്ടറി ഇന്റര്‍നാഷണലിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന സംരംഭത്തിന്റെ ഔദ്യോഗിക ഉദ്ഘാടനവും ഫ്‌ലാഗ് ഓഫും ആഗസ്റ്റ് 30ന് വൈകുന്നേരം 4.30 മണിക്ക് മസ്‌ക്കറ്റ് ഹോട്ടലില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും.

Next Story

RELATED STORIES

Share it