Latest News

ജെറുസേലമില്‍ കൊല്ലപ്പെട്ട ജൂതകുടിയേറ്റക്കാരുടെ എണ്ണം ഏഴായി; മസ്ജിദുല്‍ അഖ്‌സയില്‍ അതിക്രമിച്ചു കയറിയവര്‍ ശിക്ഷിക്കപ്പെടുമെന്ന് ഹമാസ്

ജെറുസേലമില്‍ കൊല്ലപ്പെട്ട ജൂതകുടിയേറ്റക്കാരുടെ എണ്ണം ഏഴായി; മസ്ജിദുല്‍ അഖ്‌സയില്‍ അതിക്രമിച്ചു കയറിയവര്‍ ശിക്ഷിക്കപ്പെടുമെന്ന് ഹമാസ്
X

അധിനിവേശ ജെറുസലേം: കിഴക്കന്‍ ജെറുസലേമിലെ റാമത്ത് ജങ്ഷനില്‍ നടന്ന വെടിവയ്പില്‍ കൊല്ലപ്പെട്ട ജൂത കുടിയേറ്റക്കാരുടെ എണ്ണം ഏഴായി. പരിക്കേറ്റ നിരവധി പേരില്‍ അഞ്ചുപേരുടെ നില അതീവഗുരുതരമാണെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. പോലിസ് യൂണിഫോമില്‍ എത്തിയവരും പ്രതിരോധ പ്രവര്‍ത്തകരില്‍ ഉണ്ടായിരുന്നു. തദ്ദേശീയമായി വികസിപ്പിച്ച കാര്‍ലോ ഇനത്തിലെ സബ്മഷീന്‍ ഗണ്ണും ഒരു പിസ്റ്റളുമാണ് ഉപയോഗിച്ചത്. അല്‍ ഖുബെയ്ബ, ഖത്‌നാ പട്ടണങ്ങളില്‍ നിന്നാണ് ഓപ്പറേഷന് പ്രവര്‍ത്തകര്‍ എത്തിയത്. തുടര്‍ന്ന് ജൂതകുടിയേറ്റക്കാര്‍ സഞ്ചരിച്ചിരുന്ന ബസിന് നേരെ ആക്രമണം നടത്തുകയായിരുന്നു. മസ്ജിദുല്‍ അഖ്‌സയില്‍ അതിക്രമിച്ചു കയറിയും ഫലസ്തീനികളെ കൊന്നും വീടുകള്‍ പൊളിച്ചും കൃഷിയിടങ്ങളും മറ്റും ജൂതന്‍മാര്‍ തട്ടിയെടുക്കുന്നതിനിടെയാണ് ആക്രമണം.

ഗസയിലെ വംശഹത്യയോടുള്ള സ്വാഭാവിക പ്രതികരണമാണ് ആക്രമണമെന്ന് ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു. മസ്ജിദുല്‍ അഖ്‌സക്കു നേരെയുള്ള അതിക്രമങ്ങള്‍ ശിക്ഷിക്കപ്പെടും. ഗസനിവാസികള്‍ക്കും മസ്ജിദുല്‍ അഖ്‌സക്കും മറ്റു വിശുദ്ധ സ്ഥലങ്ങള്‍ക്കുമായി വെസ്റ്റ്ബാങ്കിലെ ജനങ്ങള്‍ രംഗത്തിറങ്ങണമെന്നും ഹമാസ് ആഹ്വാനം ചെയ്തു. ആക്രമണം നടന്നത് ഫലസ്തീനി ഭൂമിയിലാണെന്നും ആരും അതില്‍ വിഷമിക്കേണ്ടതില്ലെന്നും അല്‍ ഖുദ്‌സ് ബ്രിഗേഡ്‌സ് പ്രസ്താവനയില്‍ പറഞ്ഞു. ഇസ്രായേലി അധിനിവേശ സൈന്യത്തിനും ജൂത കുടിയേറ്റ സായുധ സംഘങ്ങള്‍ക്കുമെതിരേ കൃത്യമായ ആക്രമണങ്ങള്‍ വ്യാപകമാക്കണമെന്ന് മുജാഹീദീന്‍ പ്രസ്ഥാനവും ആഹ്വാനം ചെയ്തു.

Next Story

RELATED STORIES

Share it