Latest News

അതിശൈത്യത്തില്‍ അല്‍ഐന്‍

ഊഷ്മാവ് മൈനസ് ഡിഗ്രിയിലേക്ക് കടന്നതോടെ വെള്ളം തണുത്തുറഞ്ഞ അവസ്ഥയിലാണ്.

അതിശൈത്യത്തില്‍ അല്‍ഐന്‍
X

അല്‍ഐന്‍: യു.എ.ഇയുടെ വിവിധ പ്രദേശങ്ങള്‍ അതിശൈത്യത്തില്‍ മൂങ്ങി. അല്‍ഐന്‍ രാക്‌ന പ്രദേശമാണ് രാജ്യത്തെ ഏറ്റവും തണുത്തുറഞ്ഞ പ്രദേശം. ഇവിടെ അന്തരീക്ഷോഷ്മാവ് പൂജ്യത്തിനും താഴെ ആയി.


ഊഷ്മാവ് മൈനസ് ഡിഗ്രിയിലേക്ക് കടന്നതോടെ വെള്ളം തണുത്തുറഞ്ഞ അവസ്ഥയിലാണ്. അല്‍ ഐനിലെ അല്‍ജിയാ പ്രദേശത്ത് വെള്ളം ഐസായി മാറുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. യു.എ.ഇ സ്‌റ്റോം സെന്റര്‍ കോ ഫൗണ്ടര്‍ ഫഹദ് മുഹമ്മദ് ഇന്‍സ്റ്റഗ്രാമില്‍ പുറത്തുവിട്ട ഫോട്ടോകള്‍ അതിശൈത്യത്തിന്റെ യാഥാര്‍ത്ഥ്യം ബോധ്യപ്പെടുത്തുന്നതാണ്. കാറിനു മുകളിലും ചെടികളിലും പൂക്കളിലും ഐസ് കട്ടകള്‍ ഉറഞ്ഞുകൂടിയ ചിത്രങ്ങളാണ് അദ്ദേഹം പങ്കുവെച്ചത്. രാക്‌നയിലെ ചെടികളില്‍ പൂക്കളെ പോലെ മഞ്ഞ് പൊതിഞ്ഞ ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.


തണുപ്പിലൂടെയുള്ള യാത്ര മികച്ച അനുഭവമാണെന്നും അവിശ്വസനീയമായ ചിത്രങ്ങള്‍ കണ്ടെത്താനാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തണുപ്പ് ആസ്വദിക്കാന്‍ പലരും രാക്‌നയിലേക്ക് വരുന്നുണ്ട്. വരുംദിവസങ്ങളിലും തണുപ്പ് തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങളുടെ വിലയിരുത്തല്‍.




Next Story

RELATED STORIES

Share it