Latest News

മികച്ച ചിത്രത്തിനുള്ള നവകര്‍ണാടക ഫിലിം അക്കാദമിയുടെ പുരസ്‌കാരം ഐഷ സുല്‍ത്താനയുടെ 'ഫ്‌ലഷി'ന്

മികച്ച ചിത്രത്തിനുള്ള നവകര്‍ണാടക ഫിലിം അക്കാദമിയുടെ പുരസ്‌കാരം ഐഷ സുല്‍ത്താനയുടെ ഫ്‌ലഷിന്
X

കോഴിക്കോട്: നവകര്‍ണാടക ഫിലിം അക്കാദമിയുടെ എന്‍കെഎഫ്എ ഡോ. വിഷ്ണുവര്‍ധന്‍ സിനി പുരസ്‌കാരം ഐഷ സുല്‍ത്താനയുടെ 'ഫ്‌ലഷി'ന്. നടന്‍ ഡോ. വിഷ്ണുവര്‍ധന്റെ 72ാം ജന്മദിനത്തോടനുബന്ധിച്ച് നല്‍കുന്ന പുരസ്‌കാരത്തിനാണ് ഫ്‌ലഷ് അര്‍ഹമായത്. ഇതിനുപുറമെ ഐഷ സുല്‍ത്താന മികച്ച നവാഗത സംവിധായികയ്ക്കുള്ള പുരസ്‌കാരവും കരസ്ഥമാക്കി. മികച്ച നിര്‍മാതാവ്(ബീനാ കാസിം), മികച്ച കാമറമാന്‍(കെ ജി രതീഷ്) എന്നീ പുരസ്‌കരങ്ങളും ഈ ചത്രത്തിനായിരുന്നു.

സെപ്തംബര്‍ 17ന് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

ലക്ഷദ്വീപ് നിവാസികളെയും പുതുമുഖങ്ങളെയും അണിനിരത്തി നിര്‍മിച്ച ഈ സിനിമ ലക്ഷദ്വീപിന്റെ കഥയാണ് പറയുന്നത്. മുംബൈ മോഡല്‍ ഡിമ്പിള്‍ പോളാണ് നായിക.

ചിത്രസംയോജനം നൗഫല്‍ അബ്ദുള്ളയാണ് നിര്‍വഹിച്ചത്. വില്യം ഫ്രാന്‍സിസും കൈലാഷ് മേനോനും സംഗീതസംവിധാനം നിര്‍വഹിച്ചു.

Next Story

RELATED STORIES

Share it