Latest News

യുദ്ധവിമാനത്തിന് അടിയന്തര ലാന്‍ഡിങ്; പൂനെ വിമാനത്താവളത്തിലെ സര്‍വീസുകള്‍ മണിക്കൂറുകളോളം തടസ്സപ്പെട്ടു

യുദ്ധവിമാനത്തിന് അടിയന്തര ലാന്‍ഡിങ്; പൂനെ വിമാനത്താവളത്തിലെ സര്‍വീസുകള്‍ മണിക്കൂറുകളോളം തടസ്സപ്പെട്ടു
X

പൂനെ: ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനം അടിയന്തരമായി റണ്‍വേയില്‍ ഇറക്കിയതിനെ തുടര്‍ന്ന് പൂനെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സര്‍വീസുകള്‍ മണിക്കൂറുകളോളം തടസ്സപ്പെട്ടു. വെള്ളിയാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം.

ലാന്‍ഡിങിനിടെ വിമാനത്തിന് സാങ്കേതിക തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് 'ഹാര്‍ഡ് ലാന്‍ഡിംഗ്' നടത്തേണ്ടിവന്നതായി അധികൃതര്‍ അറിയിച്ചു. ഇതോടെ വിമാനത്താവളത്തിലെ ഏക റണ്‍വേ താല്‍ക്കാലികമായി അടച്ചുപൂട്ടി. പൂനെയിലേക്ക് വരികയായിരുന്ന നിരവധി സര്‍വീസുകള്‍ മുംബൈ, ഹൈദരാബാദ് ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു. ഇതോടെ പുറപ്പെടേണ്ട വിമാനങ്ങളും വൈകി.

വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാര്‍ സുരക്ഷിതരാണെന്നും സിവില്‍ മേഖലയിലെ ആസ്തികള്‍ക്ക് നാശനഷ്ടമൊന്നും സംഭവിച്ചിട്ടില്ലെന്നും വ്യോമസേന വ്യക്തമാക്കി. വഴിതിരിച്ചുവിട്ടതോ വൈകിയതോ ആയ സര്‍വീസുകളുടെ വിവരങ്ങള്‍ ബന്ധപ്പെട്ട എയര്‍ലൈന്‍സുകളില്‍ നിന്ന് ഉറപ്പുവരുത്തണമെന്ന് യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കി.

Next Story

RELATED STORIES

Share it