Latest News

ഡല്‍ഹിയില്‍ വായു ഗുണനിലവാരം 'വളരെ മോശം' നിലയില്‍

ഡല്‍ഹിയില്‍ വായു ഗുണനിലവാരം   വളരെ മോശം നിലയില്‍
X

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വായുമലിനീകരണം രൂക്ഷമായി തുടരുന്നു. ഇന്ന് വായു നിലവാരം 'വളരെ മോശം' നിലയിലാണ്. നഗരത്തിലെ വായു ഗുണനിലവാര സൂചിക 344ല്‍ എത്തി. നാലു സ്റ്റേഷനുകള്‍ 'ഗുരുതര' നില റിപോര്‍ട്ട് ചെയ്തതായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ (സിപിസിബി) ഡാറ്റ വ്യക്തമാക്കി.

37 മോണിറ്ററിങ്ങ് സ്റ്റേഷനുകളില്‍ ബവാന (426), വസീര്‍പൂര്‍ (412), ജഹാംഗീര്‍പുരി (418), വിവേക് വിഹാര്‍ (402) എന്നിവ 'ഗുരുതര' നില തുടരുകയാണ്. അടുത്ത ദിവസങ്ങളിലും വായുവിന്റെ ഗുണനിലവാരം 'വളരെ മോശം' വിഭാഗത്തില്‍ തുടരുമെന്നാണ് റിപോര്‍ട്ട്. സിപിസിബി വര്‍ഗീകരണം അനുസരിച്ച്, 0 നും 50 നും ഇടയിലുള്ള എക്യുഐ 'നല്ലത്', 51 മുതല്‍ 100 വരെ 'തൃപ്തികരം', 101 മുതല്‍ 200 വരെ 'മിതമായത്', 201 മുതല്‍ 300 വരെ 'മോശം', 301 മുതല്‍ 400 വരെ 'വളരെ മോശം', 401 മുതല്‍ 500 വരെ 'ഗുരുതരം' എന്നിങ്ങനെയാണ് കണക്കാക്കുന്നത്.

Next Story

RELATED STORIES

Share it