Latest News

കൊച്ചിയില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന് അടിയന്തര ലാന്‍ഡിങ്; ടയറുകള്‍ പൊട്ടി, വന്‍ അപകടം ഒഴിവായി

കൊച്ചിയില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന് അടിയന്തര ലാന്‍ഡിങ്; ടയറുകള്‍ പൊട്ടി, വന്‍ അപകടം ഒഴിവായി
X

കൊച്ചി: ജിദ്ദയില്‍നിന്ന് കരിപ്പൂരിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി. വിമാനത്തിന്റെ രണ്ടു ടയറുകളും പൊട്ടിയ നിലയിലായിരുന്നു. വിമാനത്തിലെ 160 യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു. ഇന്ന് രാവിലെ 9.05നാണ് വിമാനം അടിയന്തര ലാന്‍ഡിങ് നടത്തിയത്.

പുലര്‍ച്ചെ വിമാനം കരിപ്പൂരില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ യാത്രാമധ്യേ സാങ്കേതിക തകരാര്‍ സംഭവിച്ചെന്ന് മനസിലാക്കുകയും അടിയന്തരമായി ലാന്‍ഡിങ് വേണമെന്ന് പൈലറ്റ് ആവശ്യപ്പെട്ടു. തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളം ലാന്‍ഡിങിന് സര്‍വസജ്ജമാക്കി. സിഐഎസ്എഫ് ഉദ്യോഗസ്ഥരും അഗ്‌നിശമനസേനയും സ്ഥലത്തെത്തി. അടിയന്തര ലാന്‍ഡിങില്‍ മറ്റ് അപകടങ്ങളൊന്നും സംഭവിച്ചില്ല. നിലവില്‍ യാത്രക്കാര്‍ വിമാനത്താവളത്തില്‍ തുടരുകയാണ്.

Next Story

RELATED STORIES

Share it