Latest News

എയര്‍ഇന്ത്യ വര്‍ധിപ്പിച്ച നിരക്ക് കുറച്ചു

നേരത്തെ 950 സൗദി റിയാല്‍ ഈടാക്കിയിരുന്ന ദമാം-കൊച്ചി യാത്രയ്ക്ക് 1703 സൗദി റിയാലാണ് വന്ദേഭാരത് മിഷന്റെ കീഴിലുള്ള സര്‍വ്വീസിന് എയര്‍ഇന്ത്യ തീരുമാനിച്ചിരുന്നത്.

എയര്‍ഇന്ത്യ വര്‍ധിപ്പിച്ച നിരക്ക് കുറച്ചു
X

ന്യൂഡല്‍ഹി: വന്ദേഭാരത് മിഷന്റെ ഭാഗമായി കേരളത്തിലേക്ക് നടത്തുന്ന സര്‍വ്വീസുകള്‍ക്ക് സാധാരണയുള്ളതിനേക്കാള്‍ ഇരട്ടി തുക ഈടാക്കാനുള്ള നീക്കത്തില്‍ നിന്ന് എയര്‍ ഇന്ത്യ പിന്മാറി. പ്രവാസികള്‍ക്കിടയില്‍ എയര്‍ഇന്ത്യയുടെ നീക്കത്തിനെതിരെ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. നേരത്തെ 950 സൗദി റിയാല്‍ ഈടാക്കിയിരുന്ന ദമാം-കൊച്ചി യാത്രയ്ക്ക് 1703 സൗദി റിയാലാണ് വന്ദേഭാരത് മിഷന്റെ കീഴിലുള്ള സര്‍വ്വീസിന് എയര്‍ഇന്ത്യ തീരുമാനിച്ചിരുന്നത്.പി കെ കുഞ്ഞാലിക്കുട്ടി എംപി കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രിക്ക് നിരക്ക് വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കത്തയച്ചിരുന്നു.






Next Story

RELATED STORIES

Share it