Latest News

കൊവിഡ് വാക്‌സിനെടുത്തില്ല; എണ്ണൂറോളം ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്ത് വിമാനക്കമ്പനി

കൊവിഡ് വാക്‌സിനെടുത്തില്ല; എണ്ണൂറോളം ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്ത് വിമാനക്കമ്പനി
X

ഒട്ടാവ: കൊവിഡ് വാക്‌സിനെടുക്കാത്ത ജീവനക്കാരെ മുഴുവന്‍ സസ്‌പെന്‍ഡ് ചെയ്ത് കാനഡയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ എയര്‍ കാനഡ. എണ്ണൂറോളം ജീവനക്കാരെയാണ് വിമാന കമ്പനി സസ്‌പെന്‍ഡ് ചെയ്തത്. അതേസമയം, നടപടിക്ക് പിന്നാലെ എയര്‍ കാനഡയിലെ ഭൂരിഭാഗം ജീവനക്കാരും ഫെഡറല്‍ കൊവിഡ് 19 നിയമങ്ങള്‍ക്കനുസൃതമായി വാക്‌സിന്‍ എടുക്കാന്‍ തയ്യാറായതായി കമ്പനിയുടെ ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ മൈക്കല്‍ റുസ്സോ പറഞ്ഞു. ജീവനക്കാര്‍ക്ക് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ ഡിസംബര്‍ ഒന്ന് വരെ അധിക സമയവും നല്‍കിയിട്ടുണ്ട്.

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ എയര്‍, റെയില്‍, ഷിപ്പിംഗ് കമ്പനികളോട് ഒക്ടോബര്‍ 30നകം ജീവനക്കാര്‍ക്കായി വാക്‌സിനേഷന്‍ പോളിസികള്‍ രൂപീകരിക്കാന്‍ ഉത്തരവിട്ടിരുന്നു. പ്രത്യേകിച്ചും, എയര്‍ലൈന്‍ മേഖലയില്‍ സമ്പൂര്‍ണ വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it