Latest News

കാര്‍ഷിക വിളകള്‍ക്കുള്ള നഷ്ടപരിഹാരം കുറവാണ്; വന്യജീവി ആക്രമണം തടയാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി സഭയില്‍

കാര്‍ഷിക വിളകള്‍ക്കുള്ള നഷ്ടപരിഹാരം കുറവാണ്; വന്യജീവി ആക്രമണം തടയാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി സഭയില്‍
X

തിരുവനന്തപുരം: വന്യജീവി ആക്രമണം തടയാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി എകെ ശശീന്ദ്രന്‍. നാട്ടിലിറങ്ങുന്ന വന്യജീവികളെ കാട്ടിലേക്ക് തുരത്താന്‍ 13 റാപ്പിഡ് റെസ്‌പോണ്‍സ് ടീമിനെ നിയോഗിച്ചിട്ടുണ്ടെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു. കാര്‍ഷിക വിളകള്‍ക്കുള്ള നഷ്ടപരിഹാരം ഇപ്പോഴുള്ളത് കുറവാണ്. വിള ഇന്‍ഷുറന്‍സ് എടുക്കാന്‍ കര്‍ഷകര്‍ തയ്യാറാകണം. ഇതിലൂടെ നാലിരട്ടിയോളം നഷ്ടപരിഹാരം ഉറപ്പാക്കാം.

വന്യ ജീവി ആക്രണമണങ്ങള്‍ തടയുന്നതില്‍ ഫണ്ടിന്റെ അപര്യാപ്തതയുണ്ട്. പ്രശ്‌നപരിഹാരത്തിനുള്ള ശാശ്വത പദ്ധതി തയ്യാറാക്കുന്നുണ്ടെന്നും അദ്ദേഹം സഭയെ അറിയിച്ചു.

Next Story

RELATED STORIES

Share it