Latest News

അഫ്ഗാന്‍ വ്യോമപാത അടച്ചു; ഇന്ത്യയില്‍ നിന്ന് കാബൂളിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി

അഫ്ഗാന്‍ വ്യോമപാത അടച്ചു; ഇന്ത്യയില്‍ നിന്ന് കാബൂളിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി
X

ന്യൂഡല്‍ഹി: അഫ്ഗാനു മുകളിലുള്ള വ്യോമപാത അടച്ചതോടെ ഇനി കാബൂളിനും ഇന്ത്യക്കുമിടയില്‍ വിമാനം പറത്താന്‍ കഴിയില്ലെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

''അഫ്ഗാനു മുകളിലുള്ള വ്യോമപാത അടച്ചിരിക്കുകയാണ്. അതുവഴി വിമാനങ്ങള്‍ക്ക് സഞ്ചരിക്കാനാവില്ല. ഇന്നുവരെ ഷെഡ്യൂള്‍ ചെയ്ത വിമാനങ്ങളടക്കം എല്ലാം റദ്ദാക്കി- എയര്‍ ഇന്ത്യ വക്താവ് മാധ്യമങ്ങളെ അറിയിച്ചു.

ഷെഡ്യൂള്‍ ചെയ്ത എല്ലാ വിമാനങ്ങളും സര്‍വീസ് നടത്തുമെന്ന് ഇന്നലെ എയിര്‍ ഇന്ത്യ അറിയിച്ചിരുന്നു.

ഡല്‍ഹിയില്‍ നിന്ന് ഇന്ന് രാവിലെ 8.50ന് ഒരു വിമാനം ഷെഡ്യൂള്‍ ചെയ്തിരുന്നു. അത് ആദ്യം 12.50ന് റിഷെഡ്യൂള്‍ ചെയ്തു. പിന്നീട് റദ്ദാക്കി. കാബൂലേക്കുള്ള വ്യോമപാത സുരക്ഷിതമല്ലെന്ന നോട്ടം (നോട്ടിസ് ടു എയര്‍മെന്‍) മുന്നറിയിപ്പ് പുറത്തുവന്നതോടെയാണ് ഷെഡ്യൂളുകള്‍ റദ്ദാക്കാന്‍ തീരുമാനിച്ചത്.

ഇന്നലെ വൈകീട്ട് ആറു മണിയോടെയാണ് എയര്‍ ഇന്ത്യയുടെ 244 വിമാനം 129 യാത്രക്കാരുമായി കാബൂളില്‍ നിന്ന് പറന്നുയര്‍ന്നത്. അത് രാത്രിയോടെ ഡല്‍ഹിയിലെത്തുകയും ചെയ്തു.

ഇന്നലെ ഉച്ചക്ക് ഡല്‍ഹിയില്‍ നിന്ന് കാബൂളിലേക്ക് പുറപ്പെട്ട വിമാനം വിമാനത്താവളത്തില്‍ ഇറങ്ങുന്നതു സംബന്ധിച്ച് വലിയ വലിയ പ്രതിസന്ധിയുണ്ടായിരുന്നു. ഒടുവില്‍ ഒരു മണിക്കൂര്‍ വൈകിയാണ് കാബൂള്‍ വിമാനത്താവളത്തില്‍ ഇറങ്ങാനായത്.

Next Story

RELATED STORIES

Share it