Latest News

'തങ്ങള്‍ ബാബയുടെ ആളുകളെന്ന് അക്രമികള്‍'; കുറ്റവാളികള്‍ക്ക് യോഗി ആദിത്യനാഥ് സ്വാതന്ത്ര്യം കൊടുക്കുന്നുവെന്ന് കോണ്‍ഗ്രസ്

തങ്ങള്‍ ബാബയുടെ ആളുകളെന്ന് അക്രമികള്‍; കുറ്റവാളികള്‍ക്ക് യോഗി ആദിത്യനാഥ് സ്വാതന്ത്ര്യം കൊടുക്കുന്നുവെന്ന് കോണ്‍ഗ്രസ്
X

ലഖ്‌നോ: യുപിയില്‍ ദലിതരെ അക്രമിക്കാന്‍ ആളുകള്‍ക്ക് യോഗി ആദിത്യനാഥ് സ്വാതന്ത്ര്യം കൊടുക്കുകയാണെന്ന് കോണ്‍ഗ്രസ്. ഡ്രോണ്‍ മോഷ്ടാവ് എന്നാരോപിച്ച് ദലിത് യുവാവിനെ ഒരു സംഘം ആളുകള്‍ തല്ലിക്കൊന്ന സംഭവത്തിലാണ് കോണ്‍ഗ്രസ് തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.

'ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് കുറ്റവാളികള്‍ക്ക് സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നാണ് ഈ സംഭവം കാണിക്കുന്നത്. പ്രത്യേകിച്ച് ദലിതര്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍, യോഗി കണ്ണടച്ചിരിക്കുകയാണ്. ദലിതര്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ യുപി ഒന്നാം സ്ഥാനത്ത് തുടരുന്നതിന്റെ കാരണം ഇതാണ്' കോണ്‍ഗ്രസ് ആരോപിച്ചു.

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി മരിച്ച യുവാവിന്റെ കുടുംബവുമായി സംസാരിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു. നീതിക്കായുള്ള പോരാട്ടത്തില്‍ പൂര്‍ണ്ണ പിന്തുണയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

ഫത്തേപൂര്‍ കോട്വാലിയില്‍ നിന്നുള്ള മുപ്പത്തിയെട്ട് വയസ്സുള്ള ഹരി ഓമിനെയാണ് 'ഡ്രോണ്‍ മോഷ്ടാവ്' എന്നുവിളിച്ച് ഒരു സംഘം ആളുകള്‍ തല്ലിക്കൊന്നത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ രണ്ടിനാണ് സംഭവം. ഞങ്ങള്‍ ബാബയുടെ (യോഗി ആദിത്യനാഥിന്റെ) ആളുകളാണ്' എന്ന് പറഞ്ഞായിരുന്നു ആക്രമികള്‍ യുവാവിനെ തല്ലിചതച്ചതെന്നാണ് റിപോര്‍ട്ടുകള്‍.

Next Story

RELATED STORIES

Share it