Latest News

കൊവിഡ് വ്യാപനം: അഹമ്മദാബാദില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി

കൊവിഡ് വ്യാപനം: അഹമ്മദാബാദില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി
X

അഹമ്മദാബാദ്: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അമ്മദാബാദില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഇന്നലെ രാത്രി മുതല്‍ രണ്ട് ദിവസത്തേക്കാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിരിക്കുന്നത്. വെള്ളിയാഴ്ച രാത്രി ഒമ്പതിന് ആരംഭിക്കുന്ന കര്‍ഫ്യൂ തിങ്കളാഴ്ച രാവിലെ ആറിനാണ് അവസാനിക്കുന്നത്.

പാല്‍, മെഡിക്കല്‍ ഷോപ്പുകള്‍ തുടങ്ങിയ സേവനങ്ങള്‍ മുടക്കമില്ലാതെ പ്രവര്‍ത്തിക്കും. കൂടാതെ എല്ലാ ദിവസവും രാത്രികാല കര്‍ഫ്യൂൃവും ഉണ്ടായിരിക്കുമെന്ന് അഹമ്മബാദിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പ്രത്യേക ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് കുമാര്‍ ഗുപ്ത പറഞ്ഞു.

അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പറേഷനാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. ഉത്സവകാലത്ത് ആളുകള്‍ കൂട്ടത്തോടെ പുറത്തിറങ്ങിയതാണ് അഹമ്മദാബാദില്‍ പെട്ടെന്നുള്ള രോഗവ്യാപനത്തന് കാരണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തല്‍. നഗരത്തില്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളായി മാസ്‌ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും ജനങ്ങള്‍ വിമുഖത കാണിച്ചതായി കോവിഡ് പ്രതിരോധ ചുമതലയുള്ള അഡീഷ്ണല്‍ ചീഫ് സെക്രട്ടറി ഡോ. രാജീവ് കുമാര്‍ ഗുപ്ത നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവില്‍ അഹമ്മദാബാദില്‍ 45,000ത്തിലേറെ പേര്‍ക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 230 രോഗികളാണ് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്.




Next Story

RELATED STORIES

Share it