Latest News

അഫ്ഗാനിസ്താന് അന്താരാഷ്ട്ര സഹായം വേണം; എസ്‌സിഒ രാജ്യങ്ങള്‍ സഹാക്കണമെന്ന് ചൈന

ചൈന, ഇന്ത്യ, കസാഖിസ്ഥാന്‍, കിര്‍ഖിസ്ഥാന്‍, റഷ്യ, പാകിസ്ഥാന്‍, തജകിസ്ഥാന്‍, ഉസ്ബകിസ്ഥാന്‍ എന്നിവരാണ് എസ്‌സിഒ അംഗ രാജ്യങ്ങള്‍

അഫ്ഗാനിസ്താന് അന്താരാഷ്ട്ര സഹായം വേണം; എസ്‌സിഒ രാജ്യങ്ങള്‍ സഹാക്കണമെന്ന് ചൈന
X

ദുഷാന്‍ബേ: അഫ്ഗാനിസ്താന് അന്താരാഷ്ട്ര സഹായം വേണമെന്നും ഷാന്‍ഹായ് കോര്‍പ്പറേഷന്‍ സംഘടനയിലെ അംഗ രാജ്യങ്ങള്‍ നിര്‍ബന്ധമായും സഹായിക്കണമെന്നും ചൈന. തജാക്കിസ്ഥാനിലെ ദുഷാന്‍ബേയിലെ എസ്‌സിഒ രാജ്യങ്ങളുടെ യോഗത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കവെയാണ് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് ഈ ആവശ്യം മുന്നോട്ട് വച്ചത്. ചൈന, ഇന്ത്യ, കസാഖിസ്ഥാന്‍, കിര്‍ഖിസ്ഥാന്‍, റഷ്യ, പാകിസ്ഥാന്‍, തജകിസ്ഥാന്‍, ഉസ്ബകിസ്ഥാന്‍ എന്നിവരാണ് എസ്‌സിഒ അംഗ രാജ്യങ്ങള്‍.

അഫ്ഗാനിസ്താന് അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നും അയല്‍ രാജ്യങ്ങളില്‍ നിന്നും സഹായം ആവശ്യമുണ്ടെന്ന് ചൈനീസ് പ്രസിഡന്റ് പറഞ്ഞു. അഫ്ഗാനിലെ രാഷ്ട്രീയ അധികാര കൈമാറ്റത്തില്‍ എസ്‌സിഒ രാജ്യങ്ങള്‍ക്ക് പ്രധാന പങ്ക് വഹിക്കാനുണ്ട്. വലിയ മാറ്റങ്ങള്‍ക്കാണ് അഫ്ഗാനിസ്താന്‍ സാക്ഷ്യം വഹിക്കുന്നത്. വിദേശ ശക്തികളുടെ പിന്‍മാറ്റം അവിടുത്തെ ചരിത്രത്തില്‍ പുതിയ ഏട് തുറന്നിരിക്കുന്നു. പക്ഷെ ആ രാജ്യം ഇപ്പോഴും വെല്ലുവിളികളെ നേരിടുകയാണ്. അതിനാല്‍ തന്നെ അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായവും പിന്തുണയും ആവശ്യമാണ്. എസ്‌സിഒ രാജ്യങ്ങള്‍ ഒരു സംവിധാനം ഉണ്ടാക്കി അത് ഉപയോഗപ്പെടുത്തണം.' ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് യോഗത്തില്‍ പറഞ്ഞു.


Next Story

RELATED STORIES

Share it