അഫ്ഗാന്‍: താലിബാന്റെ സര്‍ക്കാര്‍ പ്രഖ്യാപനം ഇന്ന്

കാബൂള്‍: ഇന്ന് വെള്ളിയാഴ്ച നമസ്‌കാരത്തിനുശേഷം അഫ്ഗാനിസ്താനില്‍ താലിബാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കും. സ്ത്രീസ്വാതന്ത്ര്യം അടക്കം നിരവധി വെല്ലുവിളികളാണ് താലിബാനുമുന്നിലുള്ളത്. പ്രാദേശികമായും അന്താരാഷ്ട്രീയമായും നിരവധി സമ്മര്‍ദ്ദങ്ങളുണ്ട്. അതിനിടയിലാണ് ഇന്ന് സര്‍ക്കാര്‍ പ്രഖ്യാപനം.
വെള്ളിയാഴ്ച പ്രാര്‍ത്ഥനക്കു ശേഷം പ്രഖ്യാപനമുണ്ടായേക്കുമെന്ന് രണ്ട് വ്യത്യസ്ത കേന്ദ്രങ്ങളെ ഉദ്ധരിച്ച് എഫ്പിയാണ് റിപോര്‍ട്ട് ചെയ്തത്. രാജ്യം മുന്നോട്ടുകൊണ്ടുപോകുന്നതിനൊപ്പം പഞ്ചശീര്‍ താഴ് വരയിലെ സായുധകലാപവും താലിബാനുമുന്നില്‍ വെല്ലുവിളിയാണ്.
പടിഞ്ഞാറന്‍ രാജ്യങ്ങള്‍ കാത്തിരുന്നുകാണാം എന്ന നിലപാടാണ് പൊതുവെ എടുത്തിരിക്കുന്നത്. എങ്കിലും താലിബാന്‍ നേതാക്കളുമായി പല രാജ്യങ്ങളും ബന്ധം സ്ഥാപിച്ചിട്ടുണ്ട്.
അഫ്ഗാനിലെ കണ്ഡഹാറും മസറെ ഷെരീഫുമായി വ്യോബന്ധം നിലനിര്‍ത്തുന്നതിന്റെ ഭാഗമായി പാകിസ്താന്റെ തലസ്ഥാനമായ ഇസ് ലാമാബാദില്‍ നിന്ന് വിമാന സര്‍വീസ് നടത്തുമെന്ന് യുഎന്‍ അറിയിച്ചിരുന്നു. മാനുഷികപരിഗണനവച്ചാണ് ബന്ധം പുനഃസ്ഥാപിക്കുന്നത്.
താലിബാന്‍ അധികാരംപിടിച്ചതുമായി ബന്ധപ്പെട്ട് പതിനായിരക്കണക്കിന് പേര്‍ പലായനം ചെയ്തിട്ടുണ്ട്. പലരും പാകിസ്താനിലും ഇറാനിലുമായി അഭയാര്‍ത്ഥികളായി കഴിയുകയാണ്.
ഖത്തറിലെ സാങ്കേതികവിദഗ്ധരുടെ സഹായത്തോടെ കാബൂള്‍ വിമാനത്താവളം അടുത്ത ദിവസത്തേടെ പ്രവര്‍ത്തനമാരംഭിക്കും.
RELATED STORIES
സിപിഎം നേതാവിന്റെ 'തട്ടമഴിപ്പിക്കല്' പ്രസംഗത്തിനെതിരേ വ്യാപക...
2 Oct 2023 6:26 PM GMTമഹാരാഷ്ട്രയിലെ ആശുപത്രിയില്‍ കൂട്ടമരണം; 24 മണിക്കൂറിനിടെ...
2 Oct 2023 5:44 PM GMTവെള്ളപ്പൊക്കം; കോട്ടയം താലൂക്കില്‍ നാളെ സ്കൂളുകള്‍ക്ക് അവധി
2 Oct 2023 5:32 PM GMTകര്‍ണാടകയിലെ ശിമോഗയില്‍ നബിദിന റാലിക്കു നേരെ ആക്രമണം; സംഘര്‍ഷം,...
2 Oct 2023 2:09 PM GMTഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ ലോങ് ജമ്പില്‍ ആന്‍സി സോജന് വെള്ളി
2 Oct 2023 1:59 PM GMTആഗോള റാങ്കിങില്‍ അഫ്ഗാന്‍ കറന്‍സി ഒന്നാമത്
2 Oct 2023 11:27 AM GMT