Latest News

അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഘാനി രാജ്യം വിട്ടു

അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഘാനി രാജ്യം വിട്ടു
X

കാബൂള്‍: അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഘാനി രാജ്യം വിട്ടതായി ടോളോ ന്യൂസ് റിപോര്‍ട്ട് ചെയ്തു. താലിബാന്‍ കാബൂള്‍ നഗരത്തില്‍ പ്രവേശിച്ചിതനു തൊട്ടുപിന്നാലെയാണ് ഘാനിയെ കാണാതായത്. അഷ്‌റഫ് ഘാനി പാകിസ്താനിലേക്ക് പോയതായി സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുണ്ട്. താലിബാന്‍ സൈനികര്‍ വിവിധ ദിശകളില്‍ കാബൂളിലേക്ക് കടന്നുകയറിയതായി ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

കാബൂളില്‍ ഇതുവരെ ഏതെങ്കിലും തരത്തിലുള്ള പ്രതിരോധമുണ്ടായതായി റിപോര്‍ട്ടില്ല.

കാബൂളില്‍ താലിബാന്‍ കടന്നുകയറിയതിനു തൊട്ടുപിന്നാലെ യുഎസ് എംബസി ഉദ്യോഗസ്ഥരെ ഹെലികോപ്റ്ററില്‍ സുരക്ഷിത സ്ഥാനത്തേക്ക് നീക്കി. എംബസിയിലെ പ്രധാന രേഖകള്‍ നശിപ്പിച്ചശേഷമാണ് ഉദ്യോഗസ്ഥര്‍ സ്ഥലം വിട്ടത്.

സമാധാനപരമായ അധികാരക്കൈമാറ്റത്തിനുവേണ്ടി താലിബാന്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്ന് താലിബാന്‍ വക്താവ് സാബിഹുള്ള മുജാഹിദ് പറഞ്ഞു.

സര്‍ക്കാര്‍ അധികാരം വിട്ടൊഴിയുന്നതുവരെ താലിബാന്‍ സൈനികര്‍ നഗരത്തിലുണ്ടാവുമെന്ന് താലിബാന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഇരുപത് വര്‍ഷം മുമ്പ് സപ്തംബര്‍ പതിനൊന്നിന് അമേരിക്കയില്‍ നടന്ന ആക്രമണത്തോടെയാണ് താലിബാന് ഒളിവില്‍ പോകേണ്ടിവന്നത്.

താലിബാന്‍ മൂന്നാഴ്ചയ്ക്കുശേഷം മാത്രമേ കാബൂള്‍ പിടിക്കൂ എന്നായിരുന്നു യുഎസ്സിന്റെ കണക്കുകൂട്ടല്‍.

Next Story

RELATED STORIES

Share it