Latest News

നിര്‍ഭയ കേസ്; സോണിയ ഗാന്ധിയെ മാതൃകയാക്കി പ്രതികള്‍ക്ക് മാപ്പു നല്‍കണമെന്ന് അഭിഭാഷക ഇന്ദിര ജെയ്‌സിങ്

പ്രതികളുടെ വധശിക്ഷ നീട്ടിവെച്ച കോടതി ഉത്തരവില്‍ ആശാദേവി നിരാശ പ്രകടിപ്പിച്ച വാര്‍ത്ത റീ ട്വീറ്റ് ചെയ്ത്‌ക്കൊണ്ടായിരുന്നു ഇന്ദിരാ ജെയ്‌സിങിന്റെ പോസ്റ്റ്.

നിര്‍ഭയ കേസ്; സോണിയ ഗാന്ധിയെ മാതൃകയാക്കി പ്രതികള്‍ക്ക് മാപ്പു നല്‍കണമെന്ന് അഭിഭാഷക ഇന്ദിര ജെയ്‌സിങ്
X

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികള്‍ക്ക് നിര്‍ഭയയുടെ അമ്മ മാപ്പ് നല്‍കണമെന്ന് മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജെയ്‌സിങ്. നിര്‍ഭയ കേസില്‍ പ്രതികള്‍ക്കെതിരേ ഫെബ്രുവരി ഒന്നിന് പുലര്‍ച്ചെ ആറ് മണിക്ക് പ്രതികളുടെ വധശിക്ഷ നടപ്പാക്കുമെന്ന പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചതിന്‌ ശേഷമാണ് ഇവര്‍ ആവശ്യവുമായി രംഗത്ത് വന്നത്. ട്വിറ്ററിലൂടെയാണ്‌ അവര്‍ ഇക്കര്യം ഉന്നയിച്ചത്. അതേസമയം രാജീവ് ഗാന്ധി വധകേസുമായി ബന്ധപ്പെട്ട പ്രതി നളിനിക്ക് മാപ്പ് കൊടുത്ത സോണിയ ഗാന്ധിയെ മാതൃകയാക്കമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.

'നിര്‍ഭയയുടെ അമ്മ ആശാ ദേവിയുടെ വേദന ഞാന്‍ പൂര്‍ണ്ണമായി മനസ്സിലാക്കുന്നു. ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. എന്നാല്‍ വധശിക്ഷക്ക് എതിരാണ്'- ഇന്ദിരാ ജെയ്‌സിങ് ട്വിറ്ററില്‍ കുറിച്ചു.

പ്രതികളുടെ വധശിക്ഷ നീട്ടിവെച്ച കോടതി ഉത്തരവില്‍ ആശാദേവി നിരാശ പ്രകടിപ്പിച്ച വാര്‍ത്ത റീ ട്വീറ്റ് ചെയ്ത്‌ക്കൊണ്ടായിരുന്നു ഇന്ദിരാ ജെയ്‌സിങിന്റെ പോസ്റ്റ്. ഇതിന് മറുപടിയുമായി നിര്‍ഭയയുടെ അമ്മ ആശാ ദേവിയും രംഗത്തെത്തി. അത്തരത്തിലൊരു നിര്‍ദേശം എന്റെ മുന്നില്‍ വെക്കാന്‍ ഇന്ദിരാ ജെയ്‌സിങ് ആരാണെന്ന് ആശാ ദേവി ചോദിച്ചു. പ്രതികളെ തൂക്കിലേറ്റണമെന്ന് രാജ്യം മുഴുവന്‍ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ഇന്ദിരാ ജെയ്‌സിങിനെ പോലുള്ള ആളുകള്‍ കാരണം രാജ്യത്ത് ബലാത്സംഗങ്ങള്‍ അവസാനിക്കുകയില്ല എന്നും ആശാ ദേവി കുറ്റപ്പെടുത്തി.

ഫെബ്രുവരി ഒന്നിനാണ് പ്രതികളായ വിനയ്, അക്ഷയ്, പവന്‍, മുകേഷ് എന്നിവരെ തൂക്കിലേറ്റാന്‍ തീരുമാനിച്ചിട്ടുള്ളത്. നേരത്തേ ജനുവരി 22 നാണ് കുറ്റവാളികളെ തൂക്കിലേറ്റാന്‍ തീരുമാനിച്ചിരുന്നത്. പിന്നീട് കോടതി ഫെബ്രുവരിലേക്ക് മാറ്റുകയായിരുന്നു.


Next Story

RELATED STORIES

Share it