Latest News

നടിയെ ആക്രമിച്ച കേസില്‍ വിചാരണകോടതിയുടെ വിമര്‍ശനത്തിന് മറുപടിയുമായി അഡ്വ. ടിബി മിനി

നടിയെ ആക്രമിച്ച കേസില്‍ വിചാരണകോടതിയുടെ വിമര്‍ശനത്തിന് മറുപടിയുമായി അഡ്വ. ടിബി മിനി
X

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണകോടതിയുടെ വിമര്‍ശനത്തിന് മറുപടിയുമായി അഡ്വ. ടി ബി മിനി. തനിക്ക് ഹൈക്കോടതിയില്‍ മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഹാജരാകാനുണ്ടായിരുന്നെന്നാണ് പ്രതികരണം.

ഓഫീസില്‍ നിന്നും മറ്റൊരാളെ കോടതിയിലേക്ക് അയച്ചിട്ടുണ്ടായിരുന്നെന്നും തനിക്ക് മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ ഹാജരാകാനുണ്ടായിരുന്നെന്നും അഡ്വ. ടി ബി മിനി പറഞ്ഞു.

വിചാരണ സമയത്ത് പത്ത് ദിവസത്തില്‍ താഴെ മാത്രമാണ് അഭിഭാഷക കോടതിയില്‍ എത്തിയതെന്നും അരമണിക്കൂര്‍ മാത്രമാണ് അഭിഭാഷക കോടതിയില്‍ ഉണ്ടാകാറുള്ളതെന്നും കോടതി വിമര്‍ശനമുന്നയിച്ചരുന്നു. കോടതിയലക്ഷ്യ ഹരജികള്‍ പരിഗണിക്കുന്നതിനിടെയായിരുന്നു വിമര്‍ശനം.

Next Story

RELATED STORIES

Share it