Latest News

പോറ്റിക്കൊപ്പമുള്ള ചിത്രം പുറത്തുവന്നതില്‍ വിശദീകരണവുമായി അടൂര്‍ പ്രകാശ്

പോറ്റിക്കൊപ്പമുള്ള ചിത്രം പുറത്തുവന്നതില്‍ വിശദീകരണവുമായി അടൂര്‍ പ്രകാശ്
X

ന്യൂഡല്‍ഹി: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമുള്ള ചിത്രം പുറത്തുവന്ന സംഭവത്തില്‍ വിശദീകരണവുമായി യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. മോശക്കാരനാക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അത് വിലപ്പോകില്ലെന്നും കേരളത്തിലെ ജനങ്ങള്‍ക്ക് എല്ലാം അറിയാമെന്നും അടൂര്‍ പ്രകാശ് പ്രതികരിച്ചു. കേരളത്തിലെ ജനങ്ങള്‍ എല്ലാ കാര്യങ്ങളും കാണുകയും മനസിലാക്കുകയും ചെയ്യുന്നവരാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

വീട്ടില്‍ പോയി എന്നത് സത്യമാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. പോറ്റിയുടെ അച്ഛന്‍ മരിച്ച സമയത്താണ് വീട്ടിലേക്ക് പോയതെന്നും വീടിന് സമീപമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് താന്‍ അവിടെ പോകുന്നതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരിയുടെ വെഞ്ഞാറമ്മൂട്ടിലെ വീട്ടില്‍ പോയിട്ടുണ്ടെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. താന്‍ ഒറ്റയ്ക്കായിരുന്നില്ല പോയത്. കെപിസിസി ജനറല്‍ സെക്രട്ടറി രമണി പി നായരും തനിക്കൊപ്പമുണ്ടായിരുന്നു. രമണി പി നായരുടെ വീടിന് തൊട്ടടുത്താണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരിയുടെ വീട്. മണ്ഡലത്തില്‍പ്പെട്ട ആള്‍ എന്ന നിലയിലാണ് താന്‍ അവിടെ പോയതെന്നും അടൂര്‍ പ്രകാശ് കൂട്ടിചേര്‍ത്തു.

Next Story

RELATED STORIES

Share it