Latest News

താന്‍ അഭിനയിച്ച ചില സിനിമകളിലെ ഇസ്‌ലാമോഫോബിയ തിരിച്ചറിയുന്നു; അതില്‍ ഖേദിക്കുന്നുവെന്നും നടി പാര്‍വ്വതി തിരുവോത്ത്

എല്ലാ സ്വത്വങ്ങളെയും ഉള്‍ക്കൊള്ളാനാവുന്നവര്‍ക്കെ ഫാഷിസത്തിനെതിരേ പോരാടാനാകൂ. എല്ലാതരം സ്വത്വങ്ങളെയും കേള്‍ക്കാനും താദാത്മ്യപ്പെടാനും സാധിക്കണം-പാര്‍വ്വതി പറഞ്ഞു

താന്‍ അഭിനയിച്ച ചില സിനിമകളിലെ ഇസ്‌ലാമോഫോബിയ തിരിച്ചറിയുന്നു; അതില്‍ ഖേദിക്കുന്നുവെന്നും നടി പാര്‍വ്വതി തിരുവോത്ത്
X

കോഴിക്കോട്: താന്‍ അഭിനയിച്ച ചില സിനിമകളിലെ ഇസ്‌ലാമോ ഫോബിയ ഇപ്പോള്‍ തിരിച്ചറിയുന്നുവെന്നും അതില്‍ ഖേദിക്കുന്നുവെന്നും നടി പാര്‍വ്വതി തിരുവോത്ത്. പലതും പഠിച്ച് വരികയാണ്. ഇനിയുള്ളതില്‍ കൂടുതല്‍ ശ്രദ്ധിക്കുമെന്നും അവര്‍ വ്യക്തമാക്കി.

പൗരത്വ ഭേദഗതി നിയമവും പൗരത്വ പട്ടികയും നടപ്പിലാക്കുന്നതില്‍ പ്രതിഷേധിച്ച് ആനക്കുളം സാംസ്‌കാരിക കേന്ദ്രത്തില്‍ വംശഹത്യ പ്രമേയമാക്കിയുള്ള സിനിമകള്‍ ഉള്‍കൊള്ളിച്ച് സംഘടിപ്പിച്ച 'വാച്ച് ഔട്ട് അഖില ഭാരതീയ ആന്റി നാസി' ചലച്ചിത്രമേളയില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പാര്‍വ്വതി..

എല്ലാ സ്വത്വങ്ങളെയും ഉള്‍ക്കൊള്ളാനാവുന്നവര്‍ക്കെ ഫാഷിസത്തിനെതിരേ പോരാടാനാകൂ. എല്ലാതരം സ്വത്വങ്ങളെയും കേള്‍ക്കാനും താദാത്മ്യപ്പെടാനും സാധിക്കണം. അവര്‍ക്ക് മാത്രമേ ഫാഷിസത്തിനും വംശഹത്യക്കുമെതിരായ സമരങ്ങളെ വികസിപ്പിക്കാന്‍ സാധിക്കുകയുള്ളൂ. താന്‍ അഭിനയിച്ച സിനിമകളിലെ സ്ത്രീ-ദലിത്-കീഴാള-മുസ്‌ലിം-ട്രാന്‍സ് രാഷ്ട്രീയ ശക്തികളുടെ സംഘര്‍ഷങ്ങളെപ്പറ്റി ഇപ്പോള്‍ ബോധവതിയാണ്. തുറന്ന മനസോടെയും ഉത്തരവാദിത്ത ബോധത്തോടെയും സിനിമയെ സമീപിക്കും. കഴിഞ്ഞ സിനിമകളിലെ പല പ്രതിനിധാനങ്ങളെയും കുറിച്ചുള്ള പ്രശ്‌നങ്ങളെ പിന്നീട് തിരിച്ചറിയാന്‍ കഴിഞ്ഞെന്നും പാര്‍വ്വതി പറഞ്ഞു.

സംവിധായികയും നടിയുമായ നന്ദിതാ ദാസ് മുഖ്യാതിഥിയായി. സംവിധായകരായ മുഹ്‌സിന്‍ പരാരി, ഹര്‍ഷദ്, സക്കരിയ, ഫഹീം ഇര്‍ഷാദ്, മാധ്യമ പ്രവര്‍ത്തകന്‍ കെ എ സലീം, ഗവേഷകന്‍ ഡോ. കെ അഷ്‌റഫ് സംസാരിച്ചു.

Next Story

RELATED STORIES

Share it