നടിക്ക് നേരേ ഉണ്ടായത് ക്രൂരമായ ആക്രമണം: ഹൈക്കോടതി
![നടിക്ക് നേരേ ഉണ്ടായത് ക്രൂരമായ ആക്രമണം: ഹൈക്കോടതി നടിക്ക് നേരേ ഉണ്ടായത് ക്രൂരമായ ആക്രമണം: ഹൈക്കോടതി](https://www.thejasnews.com/h-upload/2021/07/30/158420-kerala-high-court.jpg)
കൊച്ചി: നടിക്ക് നേരേ ഉണ്ടായത് ക്രൂരമായ ആക്രമണമെന്ന് ഹൈക്കോടതി. പൾസർ സുനിയുടെ ജാമ്യഹർജിയിൽ ആക്രമിക്കപ്പെട്ട നടിയുടെ മൊഴിപ്പകർപ്പ് പരിശോധിച്ചതിന് ശേഷമായിരുന്നു പരാമർശം. നടിയുടെ മൊഴി പ്രഥമദൃഷ്ട്യാ ആക്രമണം തെളിയിക്കുന്നതാണെന്നും കോടതി പറഞ്ഞു. കേസിൻറെ വിചാരണ അനന്തമായി നീണ്ടുപോകുന്ന പശ്ചാത്തലത്തിൽ തനിക്ക് ജാമ്യം നൽകണമെന്നാവശ്യപ്പെട്ടാണ് പൾസർ സുനി ഹൈക്കോടതിയെ സമീപിച്ചത്.
ഇക്കാര്യത്തിൽ അതിജീവിതയുടെ മൊഴി ഹാജരാക്കാൻ നേരത്തെ ഹൈക്കോടതി വിചാരണക്കോടതിക്ക് നിർദേശം നൽകിയിരുന്നു. ഇതനുസരിച്ച് സീൽഡ്കവറിൽ ഹാജരാക്കിയ മൊഴിപ്പകർപ്പ് കോടതി പരിശോധിച്ചു. അതേസമയം പൾസർ സുനിയുടെ ജാമ്യാപേക്ഷ കോടതി വിധി പറയാൻ മാറ്റി.
RELATED STORIES
കലാപാഹ്വാനക്കേസ് നിലനില്‍ക്കില്ലെന്ന് കോടതി; പോപുലര്‍ ഫ്രണ്ട് മുന്‍...
26 July 2024 2:41 PM GMTരാമനഗര ജില്ല ഇനി ബെംഗളൂരു സൗത്ത്; കര്‍ണാടകയിലും പേരുമാറ്റം
26 July 2024 1:07 PM GMTരാഷ്ട്രപതി ഭവനിലും പേരുമാറ്റം; ദര്‍ബാര്‍ ഹാള്‍ ഇനി 'ഗണതന്ത്ര മണ്ഡപം'
25 July 2024 11:17 AM GMTഅര്‍ജുന്റെ ലോറിയിലെ തടി 8 കിലോമീറ്റര്‍ അകലെ നിന്നു കണ്ടെത്തി; പിഎ 1...
25 July 2024 9:23 AM GMTസത്യസരണിയിലേക്കുള്ള സംഘപരിവാര്‍ മാര്‍ച്ച് തടഞ്ഞെന്ന കേസ്: മുഴുവന്‍...
23 July 2024 11:07 AM GMTമൂന്നാംമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്...
23 July 2024 6:10 AM GMT