Latest News

നടന്‍ പുനീത് രാജ്കുമാറിന്റെ സംസ്‌കാരച്ചടങ്ങുകള്‍ നാളെ ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍

നടന്‍ പുനീത് രാജ്കുമാറിന്റെ സംസ്‌കാരച്ചടങ്ങുകള്‍ നാളെ ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍
X

ബെംഗളൂരു: കന്നഡ നടന്‍ പുനീത് രാജ്കുമാറിന്റെ സംസ്‌കാരച്ചടങ്ങുകള്‍ നാളെ ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.

''പാരമ്പര്യമനുസരിച്ച് സൂര്യാസ്തമയത്തിനുശേഷം സംസ്‌കാരച്ചടങ്ങുകള്‍ നടത്താറില്ല. അദ്ദേഹത്തിന്റെ സംസ്‌കാരച്ചടങ്ങുകള്‍ നാളെ ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടക്കും''- മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

പുനീത് രാജ്കുമാറിന്റെ മകള്‍ യുഎസ്സില്‍ നിന്ന് ഡല്‍ഹിയിലെത്തിയിട്ടുണ്ട്. അവര്‍ ശനിയാഴ്ച വൈകീട്ട് ബെംഗളൂരുവില്‍ എത്തും. അതുകൊണ്ടാണ് ചടങ്ങുകള്‍ നാളേക്ക് മാറ്റിയത്.

46ാം വയസ്സിലാണ് പുനീതിന് വ്യായാമത്തിനിടയില്‍ ഹൃദയാഘാതം അനുഭവപ്പെട്ടത്. വിക്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷപ്പെട്ടില്ല. സ്റ്റേഡിയത്തില്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലിസിനെ വിന്യസിപ്പിക്കും.

നടന്റെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഹുല്‍ ഗാന്ധി, പ്രകാശ് ജവദേക്കര്‍, നിര്‍മലാ സീതാരാമന്‍ എന്നിവര്‍ അനുശോചിച്ചു.

Next Story

RELATED STORIES

Share it