Latest News

നടന്‍ കണ്ണന്‍ പട്ടാമ്പി അന്തരിച്ചു

നടന്‍ കണ്ണന്‍ പട്ടാമ്പി അന്തരിച്ചു
X

പാലക്കാട്: നടന്‍ കണ്ണന്‍ പട്ടാമ്പി അന്തരിച്ചു. പ്രൊഡക്ഷന്‍ കണ്‍ട്രോളറും നടനുമായിരുന്നു കണ്ണന്‍ പട്ടാമ്പി. പാലക്കാട് ഞാങ്ങാട്ടിരിയിലെ വസതിയിലായിരുന്നു അന്ത്യം. സംവിധായകനും നടനുമായ മേജര്‍ രവിയുടെ സഹോദരനാണ്. ഇന്നലെ രാത്രി 11.41ന് ആയിരുന്നു അന്ത്യമെന്ന് മേജര്‍ രവി അറിയിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് നാലുമണിക്ക് ഞാങ്ങാട്ടിരിയിലെ വീട്ടുവളപ്പില്‍ നടക്കും.

വൃക്കസംബന്ധിയായ അസുഖത്തിന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. പുലിമുരുകന്‍, വെട്ടം, കിളിച്ചുണ്ടന്‍ മാമ്പഴം, മിഷന്‍ 90 ഡേയ്സ്, കുരുക്ഷേത്ര തുടങ്ങി 23 ഓളം സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിട്ടുള്ള താരമാണ് കണ്ണന്‍ പട്ടാമ്പി. കണ്ണന്‍ പട്ടാമ്പിയുടെ മരണ വിവരം സഹോദരന്‍ മേജര്‍ രവി ഫേസ്ബുക്കിലൂടെ പങ്കുവച്ചു. റിലീസാവാനിരിക്കുന്ന റേച്ചലില്‍ ആണ് അവസാനം അഭിനയിച്ചത്. മേജര്‍ രവി, ഷാജി കൈലാസ്, വി കെ പ്രകാശ്, സന്തോഷ് ശിവന്‍, കെ ജെ ബോസ് തുടങ്ങി നിരവധി സംവിധായകരുടെ ചിത്രങ്ങളില്‍ അണിയറയിലും പ്രവര്‍ത്തിച്ചിട്ടുള്ള ചലച്ചിത്ര പ്രവര്‍ത്തകനാണ് കണ്ണന്‍ പട്ടാമ്പി. ഒട്ടേറെ ചിത്രങ്ങളുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

'എന്റെ പ്രിയ സഹോദരന്‍, സിനിമ പ്രൊഡക്ഷന്‍ സെക്രട്ടറി ആയിട്ടുള്ള, കണ്ണന്‍ പട്ടാമ്പി ഇന്നലെ രാത്രി 11.41ന് അന്തരിച്ചു. സംസ്‌കാരം പട്ടാമ്പി ഞാങ്ങാട്ടിരിയിലെ വീട്ടുവളപ്പില്‍, ഇന്ന് വൈകീട്ട് നാലു മണിക്ക്', എന്നാണ് മേജര്‍ രവി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. പിന്നാലെ നിരവധി പേരാണ് അദ്ദേഹത്തിന് അനുശോചനം അറിയിച്ചു കൊണ്ട് രംഗത്ത് എത്തുന്നത്.

Next Story

RELATED STORIES

Share it