Latest News

തമിഴ് നടനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ അരുണ്‍ അലക്‌സാണ്ടര്‍ അന്തരിച്ചു

ബിഗില്‍, കൊലമാവ് കോകില, കൈതി എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള അരുണ്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് കൂടിയാണ്. വിജയ് നായകനായ മാസ്റ്റര്‍ ആണ് അരുണ്‍ ഒടുവില്‍ അഭിനയിച്ച ചിത്രം.

തമിഴ് നടനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ അരുണ്‍ അലക്‌സാണ്ടര്‍ അന്തരിച്ചു
X

ചെന്നൈ: തമിഴ് നടനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ അരുണ്‍ അലക്‌സാണ്ടര്‍ അന്തരിച്ചു. 48 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രി ചെന്നൈയില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്.

ബിഗില്‍, കൊലമാവ് കോകില, കൈതി എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള അരുണ്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് കൂടിയാണ്. വിജയ് നായകനായ മാസ്റ്റര്‍ ആണ് അരുണ്‍ ഒടുവില്‍ അഭിനയിച്ച ചിത്രം. അവഞ്ചേഴ്‌സ്, അക്വാമാന്‍ തുടങ്ങിയ ഹോളിവുഡ് സിനിമകള്‍ തമിഴിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടപ്പോള്‍ പ്രധാന കഥാപാത്രങ്ങള്‍ക്ക് അടക്കം അരുണ്‍ ശബ്ദം നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it