Latest News

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ക്വട്ടേഷന്‍ സംഘത്തെ വിളിച്ചു; കോടതിക്ക് മുന്നിലെത്തിയത് ഞെട്ടിപ്പിക്കുന്ന തെളിവുകള്‍

കൊച്ചിയിലെ ഒരു ക്വട്ടേഷന്‍-ഗുണ്ട സംഘത്തെ ദിലീപ് സമീപിച്ചതിന്റെ ഫോണ്‍ ശബ്ദ രേഖയാണ് അന്വേഷണ സംഘം ഹൈക്കോടതിയില്‍ ഹാജരാക്കിയത്

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ക്വട്ടേഷന്‍ സംഘത്തെ വിളിച്ചു; കോടതിക്ക് മുന്നിലെത്തിയത് ഞെട്ടിപ്പിക്കുന്ന തെളിവുകള്‍
X

തിരുവനന്തപുരം: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കോടതിക്ക് മുന്നിലെത്തിയത് ഞെട്ടിപ്പിക്കുന്ന തെളിവുകള്‍. തന്റെ മേല്‍ കൈവച്ച അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ നടന്‍ ദിലീപ് പദ്ധതിയിട്ടിരുന്നതായി സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ ശരിവയ്ക്കുന്ന തെളിവുകളാണ് ക്രൈംബ്രാഞ്ച് സംഘം കോടതിയില്‍ ഹാജരാക്കിയത്.

കൊച്ചിയിലെ ഒരു ക്വട്ടേഷന്‍ സംഘത്തെ ദിലീപ് സമീപിച്ചതിന്റെ ഫോണ്‍ ശബ്ദ രേഖയാണ് അന്വേഷണ സംഘം ഹൈക്കോടതിയില്‍ ഹാജരാക്കിയത്. തന്റെ മേല്‍ കൈവച്ച അന്വേഷണ ഉദ്യോഗസ്ഥനായ സുദര്‍ശനനെയും ഡിവൈഎസ്പി ബിജു പൗലോസിനെയും അപായപ്പെടുത്താന്‍ ഗുണ്ടാ സംഘത്തിന് കൊട്ടേഷന്‍ നല്‍കുന്ന ഫോണ്‍ സന്ദേശമാണ് കോടതിക്ക്് കൈമാറിയത്. ഈ സന്ദേശം കോടതിക്ക് ലഭിച്ചതോടെയാണ് കോടതി അസ്വസ്ഥപ്പെടുത്തുന്ന തെളിവുകള്‍ (disturbing evedence) ലഭിച്ചുവെന്ന് നിരീക്ഷിച്ചത്. ഈ ഘട്ടത്തില്‍ പ്രതിഭാഗം പുതിയ വാദം കോടതിക്ക് മുന്നില്‍ വയ്ക്കുകയായിരുന്നു. ഏത് ചോദ്യം ചെയ്യലിനും എപ്പോഴും തന്റെ കക്ഷി തയ്യാറാണെന്ന വാദം മുന്നോട്ട് വച്ചു. അതേസമയം, പ്രതിവലിയ സ്വാധീനമുള്ളയാളാണെന്നും ജാമ്യത്തില്‍ വിട്ടാല്‍ കേസ് ഒന്നുമല്ലാതാകുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. 'രാവിലെ ഒന്‍പതുമുതല്‍ വൈകീട്ട് എട്ടുവരെയുള്ള ചോദ്യം ചെയ്യലിന് ശേഷം കൂട്ടുപ്രതികളുമായി ചേര്‍ന്നു നാളെ എന്തുപറയണമെന്ന് പ്ലാന്‍ ചെയ്യുമെന്നും' പ്രോസിക്യൂഷന്‍ ക്യത്യതയോടെ വാദിച്ചു. എന്നാല്‍, പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ. ബി രാമന്‍ പിള്ള, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചാലോ ജാമ്യവ്യവസ്ഥ ലംഘിക്കുകയോ ചെയ്താല്‍ കോടതിക്ക് ജാമ്യം റദ്ദാമെന്ന വാദം മുന്നോട്ട് വച്ചു. ഈ വാദങ്ങള്‍ക്കൊടുവിലാണ് കോടതി ചോദ്യം ചെയ്യലിന് ദിലീപ് ഹാജരാകണമെന്ന ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

നേരത്തെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ കേസ് കൈകാര്യം ചെയ്തിരുന്നതും അഡ്വ. ബി രാമന്‍ പിള്ള അസോസിയേറ്റ്‌സ് ആയിരുന്നു.

ഏതായാലും, അന്വേഷണ ഉദ്യോഗസ്ഥര്‍ കേസിന്റെ ഈ ഘട്ടത്തില്‍ നിരാശരാണ്. പ്രോസിക്യൂഷന്‍ അതി ശക്തമായ തെളിവുകള്‍ കോടതിയ്ക്ക് മുന്നില്‍ നിരത്തിയിട്ടും പ്രതിയുടെ ജാമ്യം അവ്യക്തമായി നിലനിര്‍ത്തിയതില്‍ അന്വേഷണ സംഘം അസ്വസ്വസ്ഥരാണ്. കോടികള്‍ മുടക്കിയാല്‍ ഏത് ശക്തമായ തെളിവും അപ്രസക്തമാവുമെന്ന നിരീക്ഷണമാണ് ഈ കേസില്‍ അന്വേഷണസംഘത്തിനുള്ളത്. ആരുടേയും സ്വാധീനത്തിന് വഴങ്ങേണ്ടെന്ന സന്ദേശമാണ് അന്വേഷണ സംഘത്തിന് മുഖ്യമന്ത്രിയുടെ ഓഫിസ് നല്‍കിയിരുന്നത്. അതുകൊണ്ട് തന്നെ അന്വേഷണസംഘം പഴുതടച്ച അന്വേഷണവും പ്രോസിക്യൂഷന്‍ ശക്തമായ വാദവുമാണ് കോടതിയില്‍ ഉയര്‍ത്തിയത്.

അതേസമയം, സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലില്‍ വസ്തുതയുണ്ടെന്ന് അന്വേഷണ സംഘത്തിനും കോടതിക്കും ബോധ്യപ്പെടുന്ന രൂപത്തിലായിരുന്നു ഇന്നത്തെ വാദങ്ങള്‍. ക്രൈംബ്രാഞ്ച് സംഘം ദിലീപിന്റെ ഫോണുകള്‍ പിടിച്ചെടുത്ത് പരിശോധിച്ചതിലാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.

സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയില്ലാതെ ഇങ്ങനെ ഒരു അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ചിന് കഴിയില്ല. ദിലീപിനെ ആദ്യം അറസ്റ്റ് ചെയ്യുന്നത് പോലും മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഇടപെടലിലായിരുന്നു. പാര്‍ട്ടി ചാനലുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന സിനിമാരംഗത്തുള്ള പ്രമുഖര്‍ ഇടനിലക്കാര്‍ വഴി മുഖ്യമന്ത്രിയെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടും അന്ന് ദിലീപിന്റെ അറസ്റ്റ് മുഖ്യമന്ത്രി തടഞ്ഞില്ല. അതിന് കാരണം, ആക്രമണത്തിനിരയായ നടി താന്‍ നേരിട്ട ക്രൂരപീഡനം മുഖ്യമന്ത്രിയോട് നേരിട്ട് വിശദീകരിച്ചതിനാലായിരുന്നു.

Next Story

RELATED STORIES

Share it