- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാന്‍ ആക്ഷന്‍ പ്ലാന്‍

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ വിവിധ വകുപ്പുകളില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാന്‍ ആക്ഷന്‍ പ്ലാന്‍ നടപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട പൊതുമാനദണ്ഡം ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് പുറപ്പെടുവിക്കും. ഓരോ വകുപ്പും അതിനനുയോജ്യമായ നടപടികള്‍ സ്വീകരിക്കണം. 'വര്‍ക്ക് ഫ്രം ഹോം' നടപ്പാക്കുമ്പോള്‍ കുടിശ്ശിക ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് മുന്‍ഗണന നല്‍കണം. ഫയല്‍ തീര്‍പ്പാക്കലുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
കൊവിഡ് സാഹചര്യത്തില്‍ 'വര്‍ക്ക് ഫ്രം ഹോം' ശക്തിപ്പെടുത്താന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. വരുന്ന ജീവനക്കാരെക്കൊണ്ട് ഓഫീസ് പ്രവര്‍ത്തനം സുഗമമാക്കണം. ആളില്ലാത്തതുകൊണ്ട് ഓഫിസ് പ്രവര്‍ത്തനം തടസ്സപ്പെടരുത്. കൊവിഡ് സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാകരുത്. ആവശ്യമായ യോഗങ്ങള്‍ വീഡിയോ കോണ്ഫറന്സു വഴി ചേരണം. കോടതി കേസുകളില്‍ സര്‍ക്കാരിനു പ്രതിരോധിക്കാനാവശ്യമായ വിശദാംശങ്ങള്‍ സമയാസമയം നല്‍കണം. പന്ത്രണ്ടിന പരിപാടി, സുഭിക്ഷ കേരളം, പദ്ധതി നടത്തിപ്പ് എന്നിവ മുന്‍ഗണനാക്രമത്തില്‍ നടത്തണം.
കെട്ടിക്കിടക്കുന്ന ഫയലുകള്‍ അതത് വകുപ്പ് സെക്രട്ടറിമാര്‍ രണ്ടാഴ്ചയിലൊരിക്കല്‍ അവലോകനം ചെയ്ത് തീര്പ്പാക്കാനവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
RELATED STORIES
ബോയിംങ് വിമാനത്തിന് തീപിടിച്ചു; അമേരിക്കയില്‍ വന്‍ വിമാനാപകടം ഒഴിവായത് ...
27 July 2025 6:58 AM GMTഗസയിലെ ഇസ്രയേല്‍ വംശഹത്യ; ബോംബെ ഹൈക്കോടതി നിരീക്ഷണങ്ങള്‍ രാഷ്ട്രീയ...
27 July 2025 6:37 AM GMTകന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം; സഭാവസ്ത്രം ധരിച്ച് യാത്രചെയ്യാന്‍ ...
27 July 2025 6:35 AM GMTഓപ്പറേഷന് സിന്ദൂര്‍ പാഠ്യ വിഷയമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍
27 July 2025 6:30 AM GMT'ശ്രീരാമന് കഴിയുമെങ്കിൽ നിങ്ങൾക്കും കഴിയും' ; പുതിയ കോൺസ്റ്റബിൾമാരുടെ...
27 July 2025 6:29 AM GMTഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കണം; ബ്രിട്ടീഷ് പ്രധാനമന്ത്രിയോട്...
27 July 2025 5:58 AM GMT