Latest News

വീട്ടില്‍ കിടന്നുറങ്ങിയിരുന്ന യുവതിക്കും നാല് മക്കള്‍ക്കുമെതിരെ ആസിഡ് ആക്രമണം നടത്തിയ പ്രതി പിടിയില്‍

രാമമംഗലം മേമ്മുറി നെയ്ത്തു ശാലപ്പടിയില്‍ സ്മിതയക്കും മക്കള്‍ക്കും നേരെ ആസിഡ് ഒഴിച്ച മേമ്മുറി മൂട്ടമലയില്‍ വീട്ടില്‍ റെനി(35)യെയാണ് പോലീസ് അറസ്റ്റു ചെയ്തത്.

വീട്ടില്‍ കിടന്നുറങ്ങിയിരുന്ന യുവതിക്കും നാല് മക്കള്‍ക്കുമെതിരെ ആസിഡ് ആക്രമണം നടത്തിയ പ്രതി പിടിയില്‍
X

കൊച്ചി:വീട്ടില്‍ കിടന്നുറങ്ങിയിരുന്ന യുവതിക്കും നാല് മക്കള്‍ക്കുമെതിരെ ആസിഡ് ആക്രമണം നടത്തിയ പ്രതിയെ രാമമംഗലം പോലീസ് അറസ്റ്റു ചെയ്തു.രാമമംഗലം മേമ്മുറി നെയ്ത്തു ശാലപ്പടിയില്‍ സ്്മിതയക്കും മക്കള്‍ക്കും നേരെ ആസിഡ് ഒഴിച്ച മേമ്മുറി മൂട്ടമലയില്‍ വീട്ടില്‍ റെനി(35)യെയാണ് പോലീസ് അറസ്റ്റു ചെയ്തത്.സ്്മിതയുടെ രണ്ടാം ഭര്‍ത്താവാണ് റെനി. ആദ്യ ഭര്‍ത്താവ് മരണപ്പെട്ടതിനു ശേഷം മൂന്ന് മക്കളുമായി ജീവിച്ചുവന്ന സ്മിതയെ റെനി കൂട്ടിക്കൊണ്ട് വന്ന് ഭാര്യാഭര്‍ത്താക്കന്‍മാരായി ജീവിച്ചു വരികയായിരുന്നു. ഈ ബന്ധത്തില്‍ ഒരു പെണ്‍കുട്ടിയുണ്ട്. ആദ്യവിവാഹത്തിലെ കുട്ടികളെ റെനി ക്രൂരമായി ഉപദ്രവിച്ചതിന് പോലിസ് കേസായി റെനി ഒരു മാസക്കാലത്തോളം ജയിലില്‍ കഴിഞ്ഞതിനു ശേഷം ജാമ്യത്തിലിറങ്ങി നടക്കുകയായിരുന്നു. സ്മിതയുടെയും കുടുംബത്തിന്റെയും ദൈന്യാവസ്ഥ കണ്ട പിറവം നഗരസഭാ കൗണ്‍സിലര്‍ ജില്‍സ് പെരിയപ്പുറത്തിന്റെയും എസ്.ഐ എബിയുടെയും റോബിന്‍ നാരേകാട്ടിന്റെയും പിറവം സെന്റ്‌റ് ജോസഫ് ഹൈസ്‌കൂള്‍ അധ്യാപകന്‍ ബാബൂവിന്റെയും നേതൃത്വത്തില്‍ സെന്റ് ജോസഫ് സ്‌കൂള്‍ എന്‍സിസി കുട്ടികള്‍ ഇവര്‍ക്ക് വീട് നിര്‍മിച്ചുകൊണ്ടിരിക്കുകയായിരുന്നു.ഇതിനിടയില്‍ സ്മിതയുമായി വീണ്ടും അടുപ്പത്തിലാകാന്‍ റെനി ശമിച്ചിട്ടും കൂടെ താമസിക്കുവാന്‍ സ്മിത തയാറായില്ല. ഇതിനു കാരണം സ്മിതക്ക് മറ്റാരോടോ സൗഹൃദം ഉണ്ട് എന്ന സംശയത്താലുമാണ് ആക്രമണം നടത്തിയതെന്ന് ചോദ്യംചെയ്യലില്‍ റെനി പോലീസിനോട് പറഞ്ഞു. ആസിഡ് ഒഴിച്ചതിനു ശേഷം ഒന്നുമറിയാത്ത പോലെ വീട്ടില്‍ കിടന്നുറങ്ങിയ റെനി രാവിലേ അന്വേഷണത്തിനായി എത്തിയ പോലിസിനൊപ്പം ചേര്‍ന്ന് ആക്രമണം നടത്തിയതായി പലരെയും സംശയം പറഞ്ഞു. റെനിയുടെ പെരുമാറ്റത്തിലെ സംശയങ്ങളും മൊഴിയിലെ പൊരുത്തകേടുകളും വലത് കവിളില്‍ മൂന്നിടങ്ങളിലായി കാണപ്പെട്ട ആസിഡ് വീണതുപോലെയുള്ള പൊള്ളല്‍ പാടും ചൂണ്ടിക്കാട്ടി പോലീസ് നടത്തിയ ചോദ്യം ചെയ്യലിനൊടുവില്‍ കുറ്റം സമ്മതിക്കുകയായിരുന്നു. എസ് ഐ എബിക്കൊപ്പം സിപിമാരായ ചന്ദ്രബോസ്., ജോബി,സീനിയര്‍ സിപിഒ എബാഹം വര്‍ഗീസ് എന്നിവരും പ്രതിയെ അറസ്റ്റു ചെയ്യാന്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it